മാന്ദ്യത്തിന് അരങ്ങൊരുങ്ങുന്നു

Monday 29 April 2024 12:32 AM IST

കൊ​ച്ചി​:​ ​​ ​രാ​ജ്യ​ത്തെ​ ​വ്യാപാര മേഖലയിൽ​ ​മാ​ന്ദ്യ​ ​സൂ​ച​ന​ക​ൾ​ ​ശ​ക്ത​മാ​കു​ന്നു.​ ​മാർച്ചിന് ശേഷം​ ​ഓ​ൺ​ലൈ​ൻ​ ​വ്യാ​പാ​ര​ മേഖലയിലെ തളർച്ച ഉപഭോഗത്തിൽ വൻ കുറവുണ്ടാകുമെന്ന സൂചനയാണ് നൽകുന്നതെന്ന് വിവിധ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഓഫ്‌ലൈൻ ബിസിനസിലെ ഉണർവ് ഒരു ഘടകമാണെങ്കിലും വിപണിയിലെ പണലഭ്യത കുറയുന്നതാണ് പ്രധാന പ്രശ്നമെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു. അതിരൂക്ഷമായ വിലക്കയറ്റവും ഭവന, ഐ.ടി മേഖലകളിലെ തളർച്ചയും വിപണിക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഇ​ന്ത്യ​യി​ലെ​ ​ഇ​ ​കൊ​മേ​ഴ്സ് ​വി​പ​ണി​യി​ലെ​ ​മൊ​ത്തം​ ​വി​ല്പ​ന​ ​ഇ​രു​പ​ത് ​ശ​ത​മാ​നം​ ​വ​ള​ർ​ച്ച​യോ​ടെ​ 4.8​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി​യി​രു​ന്നു.​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ഉ​ത്പ​ന്ന​ങ്ങ​ൾ,​ ​ആ​ക്സ​സ​റീ​സ്,​ ​ഫാ​ഷ​ൻ​ ​സാ​മ​ഗ്രി​ക​ൾ,​ ​ഗാ​ർ​ഹി​ക​ ​ഉ​ത്പ​ന്ന​ങ്ങ​ൾ, ഭക്ഷണം​ ​എ​ന്നി​വ​യു​ടെ​യെ​ല്ലാം​ ​വി​ല്പ​ന​യി​ൽ​ ​ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ​ ​വ​ള​ർ​ച്ച​ ​നേ​ടാ​ൻ​ ​ക​ഴി​ഞ്ഞി​ല്ലെ​ന്ന് ​​ ​ഇ​ ​കൊ​മേ​ഴ്സ് ​ക​മ്പ​നി​കൾ പറയുന്നു. ഫ്ളി​പ്പ്കാ​ർ​ട്ട്,​ ​ജി​യോ​മാ​ർ​ട്ട്,​ ​ആ​മ​സോ​ൺ,​ ​ഷോപ്പി​ഫൈ,​ ​മി​ന്ത്ര,​ ​ഇ​ന്ത്യ​മാ​ർ​ട്ട് ​തു​ട​ങ്ങി​യ​ ​ക​മ്പ​നി​ക​ളു​ടെ​യെ​ല്ലാം​ ​ഡി​ജി​റ്റ​ൽ​ ​ഉ​ത്പ​ന്ന​ ​വി​പ​ണ​ന​ത്തി​ൽ​ ​ഇക്കാലയളവിൽ​ ​പ്ര​തീ​ക്ഷി​ച്ച​ ​വ​ള​ർ​ച്ച​യു​ണ്ടാ​യി​ല്ല,

Advertisement
Advertisement