സ്ലാബില്ല

Sunday 28 April 2024 10:38 PM IST

വടപുറം: ടൗണിൽ ചെക്ക്‌പോസ്റ്റിന് മുന്നിൽ ഫുട്പാത്തിന്റെ പണി പൂർത്തീകരിക്കാതെ കിടക്കുന്നത് അപകടത്തിന് വഴിയൊരുക്കുന്നു. നാടുകാണി-പരപ്പനങ്ങാടി റോഡ് പണിയുടെ ഭാഗമായി വർഷങ്ങൾക്കു മുമ്പ് പണിത ഫുട്പാത്താണ് സ്ലാബിടാതെ കിടക്കുന്നത്. സമീപത്തെ ആശുപത്രിയിലേക്കും പള്ളികളിലേക്കും സ്ഥിരമായി ആൾക്കാർ നടക്കുന്ന വഴിയാണിത്. കഴിഞ്ഞദിവസം ഹോസ്പിറ്റലിലേക്കുപോയ ഒരു എട്ടുവയസ്‌കാരിക്കു ഈ കുഴിയിൽ വീണ് പരിക്ക് പറ്റി. പിന്നീട് ഓട്ടോ തൊഴിലാളികൾ താൽക്കാലികമായി ഒരു ഫ്ളക്സ്‌ബോഡ് വച്ച് മറച്ചിരിക്കുകയാണ്.

Advertisement
Advertisement