ചെരുപ്പ് കടയിൽ  നിന്ന്   13000രൂപ മോഷ്ടിച്ചു

Monday 29 April 2024 12:26 AM IST

അഞ്ചാലുംമൂട്: അഞ്ചാലുംമൂട് ജംഗ്ഷനിലെ കടയിൽ നിന്ന് 13000 രൂപ മോഷണം പോയി.ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. അഞ്ചാലുംമൂട് സ്‌കൂളിന് എതിർവശത്തുള്ള അബ്ദുൾ അസീസിന്റെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയിലാണ് മോഷണം നടന്നത്. കടയ്ക്കുള്ളിലെ മേശയിൽ സൂക്ഷിച്ചിരുന്ന 13000രൂപയാണ് മോഷ്ടിച്ചത്.

പൊലീസെത്തി സി.സി.ടി.വി പരിശോധിച്ചപ്പോൾ മുഖംമുടി ധരിച്ചെത്തിയ ഒരാൾ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. കട അടുത്തിടെ പുതുക്കി പണിതിരുന്നു. പുതുക്കി പണിഞ്ഞ ഭാഗത്തെ ഷീറ്റ് ഇളക്കിയാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്.

ഡോഗ്‌സ്‌ സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വികൾ കേന്ദ്രീകരിച്ച് അഞ്ചാലുംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement