ജില്ലയിൽ 15,558 ആബ്സന്റി വോട്ടുകൾ 

Monday 29 April 2024 12:35 AM IST

കൊല്ലം: കൊല്ലം ലോക് സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിലെയും ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ നാല് നിയമസഭ മണ്ഡലങ്ങളിലുമായി ആകെ 15,558 ആബ്സന്റി വോട്ടുകൾ രേഖപ്പെടുത്തിയെന്ന് അധികൃതർ.

കൊല്ലം മണ്ഡലം (85 കഴിഞ്ഞവർ-4,993, ഭിന്നശേഷി-2,208, അവശ്യ സർവീസ്-1398). മാവേലിക്കര മണ്ഡലം (85 കഴിഞ്ഞവർ-3495, ഭിന്നശേഷി-1066, അവശ്യ സർവീസ്-745). ആലപ്പുഴ മണ്ഡലം(85 കഴിഞ്ഞവർ-1044, ഭിന്നശേഷി-322, അവശ്യ സർവീസ്-287) എന്നിങ്ങനെയാണ് നിലവിലെ കണക്ക്. ഇതര ജില്ലകളിൽ നിന്നുള്ള തപാൽ വോട്ട് കൂടി എത്തുന്നതോടെയേ വ്യക്തമായ കണക്ക് ലഭ്യമാവുകയുള്ളുവെന്ന് അധികൃതർ വ്യക്തമാക്കി.

Advertisement
Advertisement