മാമ്പഴക്കാലം അവധിക്കാല ക്യാമ്പ്

Monday 29 April 2024 12:39 AM IST
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന മാമ്പഴക്കാലം അവധിക്കാല ക്യാമ്പിൽ സി.ആർ.മഹേഷ് എം.എൽ.എ കുട്ടികളുമായി സംവദിക്കുന്നു.

കരുനാഗപ്പള്ളി: ബാല്യകാല സ്മരണകൾ അയവിറക്കിയും സ്വന്തം അനുഭവങ്ങൾ കുട്ടികളോട് പങ്കുവെച്ചും സി.ആർ.മഹേഷ് എം.എൽ.എ മാമ്പഴകാലത്തിൽ ശ്രദ്ധേയനായി. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സബർമതി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച മാമ്പഴക്കാലം അവധിക്കാല ക്യാമ്പിലാണ് കൂട്ടുകാരുമായി എം.എൽ.എ ഓർമ്മകൾ പങ്കിട്ടത്. വിദ്യാർത്ഥി സംഘടന പ്രവർത്തനവും കലാലയ സ്മരണകളും കുടുംബ ബന്ധങ്ങളെയും നാടകത്തെയും കുറിച്ച് കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ക്യാമ്പ് ഡയറക്ടർ കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. മാദ്ധ്യമ പ്രവർത്തകൻ തുളിക്കൽ സുനിൽ, മജീഷ്യൻ അക്ഷയ് ഓവൻസ്, സംസ്കൃതി പരിസ്ഥിതി ക്ലബ്‌ കോ ഓർഡിനേറ്റർ സുധീർ ഗുരുകുലം, സുനിൽജി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു.ക്യാമ്പ് ഇന്ന് സമാപിക്കും.

Advertisement
Advertisement