30,000 വാഹനങ്ങളുടെ വില്പനയുമായി നിസാൻ മാഗ്‌നൈറ്റ്

Monday 29 April 2024 12:53 AM IST

കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ എസ്. യു. വിയായ മാഗ്‌നൈറ്റിന്റെ വാർഷിക വില്പന 30,000 യൂണിറ്റിന് മുകളിലെത്തി. തുടർച്ചയായ മൂന്നാം വർഷമാണ് ഈ നാഴികക്കല്ല് മാഗ്‌നൈറ്റ് പിന്നിടുന്നത്. 2020ൽ വിപണിയിൽ ഇറങ്ങിയതിന് ശേഷം ഉപഭോക്താക്കളുടെ മനം കവർന്ന മാഗ്‌നൈറ്റ് ആഭ്യന്തര വിപണിയിൽ ഒരു ലക്ഷത്തിലധികം വിറ്റഴിച്ചിരുന്നു. 30,000 യൂണിറ്റുകൾ ഇതിനോടകം ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് കയറ്റിഅയച്ചു. നിസാന്റെ മേക്ക് ഇൻ ഇന്ത്യ , മേക്ക് ഫോർ ദി വേൾഡ് രീതിയുൽ നിർമ്മിക്കുന്ന മാഗ്‌നൈറ്റ് ഇക്കാലയളവിൽ ഇന്ത്യയിലെ ബിസിനസ് എസ്. യു. വി വിഭാഗത്തിലെ ഏറ്റവും പ്രിയപ്പെട്ട വാഹനമായി മാറി. ഇന്ത്യൻ വിപണിയിൽ വിപുലമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിലാണ് ശ്രദ്ധയൂന്നുന്നതെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു.

Advertisement
Advertisement