വെളിയത്ത് നാളെ യു.ഡി.എഫ് പ്രതിഷേധം

Monday 29 April 2024 12:10 AM IST

ഓയൂർ :വെളിയത്ത് നാളെ യു.ഡി.എഫ് പ്രതിഷേധം സംഘടിപ്പിക്കുന്നു. വൈകിട്ട് 5ന് വെളിയം ജംഗ്ഷനിൽ ചേരുന്ന പ്രതിഷേധ യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് , പി.സി.വിഷ്ണുനാഥ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ്‌ പി.രാജേന്ദ്രപ്രസാദ് തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിക്കും.

പാർലമെന്റ് തിരഞ്ഞെടുപ്പ് ദിവസം വെളിയം മണ്ഡലത്തിലെ വിവേകോദയം ബൂത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കോൺഗ്രസ്‌ പ്രവർത്തകരെ അകാരണമായി കൈയേറ്റം ചെയ്യുകയും ബൂത്ത് തകർക്കുകയും ചെയ്ത കൊട്ടറ വാർഡ് മെമ്പർ എം.പി.പ്രകാശിനും മറ്റ് സി.പി.എം ഗുണ്ടകൾക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

Advertisement
Advertisement