സഹൽ ഗോളിൽ ബഗാൻ ഫൈനലിൽ

Monday 29 April 2024 12:11 AM IST

കൊൽക്കത്ത : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന ഒഡിഷ എഫ്.സിക്ക് എതിരായ രണ്ടാം പാദ സെമിഫൈനലിൽ 2-0ത്തിന് ഒഡിഷ എഫ്.സിയെ തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ ഫൈനലിലെത്തി. ഒഡിഷയുടെ തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ ആതിഥേയർ 2-1ന് ജയിച്ചിരുന്നു. രണ്ടാം പാദത്തിന്റെ ആദ്യ പകുതിയിൽ 1-0ത്തിന് മുന്നിലെത്തിയ മോഹൻ ബഗാൻ ആകെ ഗോൾ മാർജിൻ 2-2 എന്ന നിലയിലാക്കി. 22-ാം മിനിട്ടിൽ ജാസൺ കമ്മിംഗ്സാണ് ബഗാനായി ഗോൾ നേടിയത്. ഇൻജുറി ടൈമിന്റെ മൂന്നാം മിനിട്ടിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് ബഗാനുവേണ്ടി രണ്ടാം ഗോൾ നേട‌ിയതോടെ അവർ 3-2 എന്ന ഗോൾ മാർജിനിൽ ഫൈനലിലേക്ക് കടന്നു.

ഇന്നത്തെ രണ്ടാം പാദ സെമി

മുംബയ് സിറ്റി എഫ്.സി ഗോവ

ആദ്യ പാദത്തിൽ മുംബയ് സിറ്റി 3-2ന് ഗോവയെ തോൽപ്പിച്ചിരുന്നു.

Advertisement
Advertisement