ചെന്നൈയ്ക്ക് ജയം

Monday 29 April 2024 12:15 AM IST

ചെന്നൈ : ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 78 റൺസ് വിജയം നേടി ചെന്നൈ സൂപ്പർ കിംഗ്സ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 212 റൺസടിച്ചു. മറുപടിക്കിറങ്ങിയ സൺറൈസേഴ്സ് 18.5 ഓവറിൽ 134 എന്ന സ്കോറിൽ ആൾഒൗട്ടായി.

ക്യാപ്ടൻ റുതുരാജ് ഗെയ്ക്ക്‌വാദ് (98), ഡാരിൽ മിച്ചൽ (52),ശിവം ദുബെ (39 നോട്ടൗട്ട്) എന്നിവർ ചെന്നൈയ്ക്കായി ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചു. നാലുവിക്കറ്റ് വീഴ്ത്തിയ തുഷാർ ദേശ്പാണ്ഡെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മതീഷ പതിരാനയും മുസ്താഫിസുർ റഹ്മാനും ചേർന്നാണ് സൺറൈസേഴ്സിനെ 134ൽ ഒതുക്കിയത്.

ഇന്നത്തെ മത്സരം

കൊൽക്കത്ത ഡൽഹി

7.30 pm മുതൽ

Advertisement
Advertisement