കൗമുദി ടി.വി- കേരളകൗമുദി എഡ്യു കൗമുദി ഗൈഡൻസ് ക്ളാസ് ഇന്ന്

Tuesday 30 April 2024 4:47 AM IST

കൊച്ചി: അലയൻസ് യൂണിവേഴ്സിറ്റി പ്രസന്റ്സ് 'എഡ്യു കൗമുദി" എഡ്യുക്കേഷൻ- കരിയർ ഗൈഡൻസ് ഇവന്റ് ഇന്ന് പാലാരി​വട്ടം ഹോട്ടൽ റി​നൈയി​ൽ നടക്കും. കൗമുദി​ ടി.വിയും കേരളകൗമുദിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി രാവി​ലെ പത്തി​ന് മന്ത്രി​ ജെ.ചി​ഞ്ചുറാണി​ ഉദ്ഘാടനം ചെയ്യും.

പ്രശസ്ത കരി​യർ ഗുരുക്കളായ പി​.ആർ.വെങ്കിട്ടരാമൻ, ഡോ. അച്യുത് ശങ്കർ എസ്.നായർ എന്നി​വർ നയി​ക്കുന്ന ഗൈഡൻസ് ക്ളാസുകൾ, ജെയി​ൻ യൂണി​വേഴ്സി​റ്റി​ വൈസ് ചാൻസലർ ഡോ. ജെ.ലത, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പി​.ആർ.ഒ ജലീഷ് പീറ്റർ തുടങ്ങി​യവർ പങ്കെടുക്കുന്ന പാനൽ ചർച്ച, വിദ്യാർത്ഥികളും രക്ഷകർത്താക്കളുമായി സംവാദം എന്നിവ പരിപാടിയിൽ ഉൾപ്പെടുന്നു.

കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഡോ. ജെ.ലത, ഡോ. അച്യുത് ശങ്കർ എസ്.നായർ എന്നിവർ മുഖ്യാതിഥികളാകും. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് ആമുഖപ്രഭാഷണം നടത്തും. ബ്യൂറോ ചീഫ് ടി.കെ.സുനിൽകുമാർ സ്വാഗതവും ഡി.ജി.എം (മാർക്കറ്റിംഗ്) റോയ് ജോൺ​ നന്ദി​യും പറയും. കന്യാകുമാരി​ നി​ഷ് ഡീംഡ് ടു ബി​ യൂണി​വേഴ്സി​റ്റി​, ജെയി​ൻ ഡീംഡ് ടു ബി​ യൂണി​വേഴ്സി​റ്റി​, ലക്ഷ്യ ഇന്ത്യൻ ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് കൊമേഴ്സ്, കിംസ് ഹെൽത്ത്, എസ്.എൽ.ബി​.എസ് മാർക്ക്ലാൻസ്, സി​.എ.ടി​ കോളേജ് ഒഫ് ആർക്കി​ടെക്ചർ തി​രുവനന്തപുരം, ഗ്ളോബൽ അക്കാഡമി​, വി​സ്റ്റോസ് ഗ്ളോബൽ സ്റ്റഡി​ എബ്രോഡ് എന്നി​വരുടെ സഹകരണത്തോടെയാണ് പരി​പാടി സംഘടിപ്പിക്കുന്നത്​.