മെഡി.കോളേജ് ഐ.സി.യു പീ‌ഡനം: അതിജീവിത വീണ്ടും സമരം തുടങ്ങി

Tuesday 30 April 2024 12:03 AM IST

കോഴിക്കോട്: മെഡി. കോളേജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിത വീണ്ടും സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ്സമരം തുടങ്ങി. പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് മൂന്നു ദിവസത്തിനകം നൽകാമെന്ന ഐ.ജി കെ.സേതുരാമന്റെ ഉറപ്പ് ലംഘിച്ചതിനെ തുടർന്നാണ് വീണ്ടും സമരം ആരംഭിച്ചത്. എന്നാൽ വിചാരണ നടക്കുന്ന കേസിന്റെ വിവരങ്ങൾ നൽകുന്നതിൽ സാങ്കേതിക തടസങ്ങളുണ്ടെന്നും ഇക്കാര്യത്തിൽ നിയമോപദേശം തേടേണ്ടതുണ്ടെന്നും ഉത്തരമേഖല ഐ.ജി കെ. സേതുരാമൻ പറഞ്ഞു.

രാവിലെ സമരം ആരംഭിച്ച അതിജീവിത ഉച്ചയോടെ ഐ.ജിയെ നേരിൽ കണ്ടു. റിപ്പോർട്ട് ലഭിക്കാൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സമരത്തിനിടെ പരാതിയുടെ ഫയൽ നമ്പർ അന്വേഷിക്കാൻ പോയപ്പോൾ പൊലീസ് തടഞ്ഞ നടപടിയിൽ കമ്മിഷണറോട് റിപ്പോർട്ട് തേടുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

അതേസമയം ഐ.ജിയെ മെഡിക്കൽ കോളേജ് എ.സി.പി അടക്കമുള്ള ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച അതിജീവിത സമരം തുടരുമെന്ന് വ്യക്തമാക്കി.

2023 മാർച്ച് 18നാണ് മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അതിജീവിത പീഡനത്തിനിരയായത്.

ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി സ്ഥ​ലം​മാ​റ്റം​:​ ​കെ.​എ.​ടി ഉ​ത്ത​ര​വി​ന് ​നി​യ​ന്ത്ര​ണം

കൊ​ച്ചി​:​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​ ​സ്ഥ​ലം​മാ​റ്റം​ ​ഭാ​ഗി​ക​മാ​യി​ ​റ​ദ്ദാ​ക്കി​ ​കേ​ര​ള​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ൽ​ ​പു​റ​പ്പെ​ടു​വി​ച്ച​ ​ഉ​ത്ത​ര​വ് ​നി​ല​വി​ൽ​ ​ന​ട​പ്പാ​യ​ ​സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ​ക്ക് ​ത​ത്കാ​ലം​ ​ബാ​ധ​ക​മ​ല്ലെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​ട്രൈ​ബ്യൂ​ണ​ൽ​ ​ഉ​ത്ത​ര​വി​നെ​തി​രെ​ ​ആ​ല​പ്പു​ഴ​ ​ച​ന്തി​രൂ​ർ​ ​ഗ​വ.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​അ​ദ്ധ്യാ​പി​ക​ ​ജി.​വി.​ ​പ്രീ​തി​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ജ​സ്റ്റി​സ് ​വി.​ജി.​ ​അ​രു​ൺ,​ ​ജ​സ്റ്റി​സ് ​എം.​ബി.​ ​സ്‌​നേ​ഹ​ല​ത​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ബെ​ഞ്ചി​ന്റെ​ ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വ്.​ ​ഹ​ർ​ജി​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കു​ന്ന​ ​ജൂ​ൺ​ ​മൂ​ന്ന് ​വ​രെ​ ​ബാ​ധ​ക​മാ​വി​ല്ലെ​ന്നാ​ണ് ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 2024​ ​ഫെ​ബ്രു​വ​രി​ 12​നാ​ണ് ​നാ​ല് ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​അ​ദ്ധ്യാ​പ​ക​രെ​ ​സ്ഥ​ലം​മാ​റ്റി​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​പു​റ​പ്പെ​ടു​വി​ച്ച​ത്.​ ​കെ.​എ.​ടി​യെ​ ​സ​മീ​പി​ച്ച​ 130​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​നോ​ട്ടീ​സ​യ​യ്ക്കാ​നും​ ​ഇ​തി​ന്റെ​ ​ര​സീ​ത് ​ഹാ​ജ​രാ​ക്കാ​നും​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.