ഐ. ഐ. സി ലക്ഷ്യയിൽ പ്രീ റിസൾട്ട് ബാച്ച് അഡ്മിഷൻ

Wednesday 01 May 2024 12:23 AM IST

കൊച്ചി: കേരളത്തിൽ പുതിയ പ്രീ റിസൾട്ട് ബാച്ച് ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഒഫ് കൊമേഴ്‌സ്(ഐ. ഐ. സി) ലക്ഷ്യ. പ്ലസ് ടു ഫലം കാത്തിരിക്കുന്നവർക്ക് സമയ നഷ്ടമില്ലാതെ വിദ്യാഭ്യാസം തുടരുവാൻ പ്രീ റിസൾട്ട് ബാച്ചിലൂടെ സാധിക്കും. കേരളത്തിലെ എല്ലാ ക്യാംപസുകളിലും സൗകര്യം ലഭ്യമാണ്. എ. സി. സി. എ, സി. എ, സി. എം. എ യു. എസ്. എ, സി. എം. എ ഇന്ത്യ, സി. എസ് തുടങ്ങിയ കോഴ്‌സുകൾ ഓൺലൈനായും ഓഫ്‌ ലൈനായും ലക്ഷ്യ വാഗ്ദാനം ചെയ്യുന്നു.
കൊമേഴ്‌സ് മേഖലയിലെ അവസരങ്ങൾ വിനിയോഗിക്കുവാൻ വിദ്യാർത്ഥികൾ കൂടുതൽ താത്പര്യം കാണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഐ. ഐ. സി ലക്ഷ്യ മാനേജിംഗ് ഡയറക്ടർ ഓർവൽ ലയണൽ പറഞ്ഞു.

Advertisement
Advertisement