കേരളകൗമുദിയിൽ മേയ് ദിനാഘോഷം

Friday 03 May 2024 4:10 AM IST

തിരുവനന്തപുരം : കേരളകൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന മേയ്ദിനാഘോഷം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. ശങ്കരദാസ് ഉദ്ഘാടനം ചെയ്തു. ശക്തിയും പ്രാധാന്യവും അംഗീകരിക്കപ്പെടാത്ത വിഭാഗമായി മാറിയിരിക്കുകയാണ് തൊഴിലാളികളെന്ന് കെ.പി. ശങ്കരദാസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പേട്ട കേരളകൗമുദി ഓഫീസിന് മുന്നിൽ അസോസിയേഷൻ പ്രസിഡന്റ് വി. ബാലഗോപാൽ പതാക ഉയർത്തി. വർക്കിംഗ് പ്രസിഡന്റ് എസ്.ആർ അനിൽകുമാർ ആശംസാപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി കെ.എസ് സാബു സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. ഉദയകുമാർ നന്ദിയും പറഞ്ഞു.

Advertisement
Advertisement