ഉഷ്ണതരംഗം : നിയന്ത്രണം കടുപ്പിച്ചു, ആറു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും

Friday 03 May 2024 4:13 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ഷ്ണ​ത​രം​ഗ​വും​ ​സൂ​ര്യാ​ഘാ​തം​മൂ​ലം​ ​സം​സ്ഥാ​ന​ത്ത് ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ക​ടു​പ്പി​ച്ച് ​സ​ർ​ക്കാ​ർ.​ ​ആ​റു​വ​രെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ളേ​ജു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​അ​ട​ച്ചി​ടും.​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​വ​ധി​ക്കാ​ല​ ​ക്ലാ​സു​ക​ൾ​ ​രാ​വി​ലെ​ 11​ ​മു​ത​ൽ​ 3​വ​രെ​ ​ഒ​ഴി​വാ​ക്കും.​ ​ക​ലാ​കാ​യി​ക​ ​മ​ത്സ​ര​ങ്ങ​ളും​ ​പ​രി​പാ​ടി​ക​ളും​ ​ഈ​ ​സ​മ​യ​ത്ത് ​ന​ട​ത്ത​രു​ത്. മു​ൻ​ ​നി​ശ്ച​യ​ ​പ്ര​കാ​ര​മു​ള്ള​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​മാ​റ്റ​മി​ല്ല.

പൊലീസ്, ഫയർഫോഴ്സ് ഉൾപ്പെടെ സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

ആസ്‌ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇത്തരം വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റണം. പകൽ 11 മുതൽ വൈകിട്ട് 3വരെ നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. നിർമ്മാണ, കർഷക, മത്സ്യത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവരടക്കം ഇതിനനുസരിച്ച് ജോലിസമയം ക്രമീകരിക്കണം.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാദ്ധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തണം. സുരക്ഷ മുൻകരുതൽ സ്വീകരിക്കണം. ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് പെട്ടെന്ന് ചെയ്യണം.

ഉഷ്ണതരംഗ മേഖല

അത്യുഷ്ണം കുറയാൻ രണ്ടാഴ്ചയെടുക്കുമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ. നിലവിൽ അത്യുഷ്ണംകൂടി ഉഷ്ണതരംഗമേഖലയായി മാറിയിരിക്കുകയാണ് സംസ്ഥാനം. രണ്ടിലേറെ ഉഷ്ണമാപിനികളിൽ 40 ഡിഗ്രിയിലേറെ ചൂട് ഒന്നിലേറെ ദിവസങ്ങളിൽ തുടർച്ചയായി രേഖപ്പെടുത്തുമ്പോഴാണിത്. ആലപ്പുഴ, പാലക്കാട്,തൃശൂർ,കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

ലോഡ് ഷെഡിംഗില്ല, പകരം
പ്രാദേശിക നിയന്ത്രണം

വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയതുമൂലമുള്ള പ്രതിസന്ധി തരണം ചെയ്യാൻ സംസ്ഥാന വ്യാപകമായി ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടതില്ലെന്നും പകരം പ്രാദേശികമായി ഉപഭോഗം നിയന്ത്രിക്കാനും തീരുമാനം. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണിത്. പദ്ധതി കെ.എസ്.ഇ.ബി തയ്യാറാക്കും. ഇന്ന് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനം.

വൈദ്യുതി ഉപഭോഗം കൂടുന്ന സെക്ഷനുകളിൽ നിയന്ത്രണം കൊണ്ടുവരാനാണ് ആലോചന. രാത്രികാലത്ത് വൈദ്യുതി ഉപയോഗിക്കുന്ന ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവ കണ്ടെത്തി ഉപഭോഗം നിയന്ത്രിക്കും. അല്ലെങ്കിൽ പ്രാദേശികമായി അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വരും. കൂടുതൽ ഫ്യൂസ് കത്തിപ്പോകുന്ന സ്ഥലങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. വൈദ്യുതി തടസപ്പെട്ടാൽ വേഗത്തിൽ പുന:സ്ഥാപിക്കും.

സൂ​ര്യാ​ഘാ​ത​മേ​റ്റ് ​ര​ണ്ടു​ ​മ​ര​ണം

കോ​ഴി​ക്കോ​ട്:​ ​സൂ​ര്യാ​ഘാ​ത​മേ​റ്റ് ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​കോ​ഴി​ക്കോ​ട് ​പ​ന്നി​യ​ങ്ക​ര​ ​സ്വ​ദേ​ശി​ ​ക​ണി​യേ​രി​ ​വി​ജേ​ഷ് ​(41​),​ ​മ​ല​പ്പു​റം​ ​കൂ​ട്ടി​ല​ങ്ങാ​ടി​ ​പ​ടി​ഞ്ഞാ​റ്റും​മു​റി​ ​മു​ഹ​മ്മ​ദ് ​ഹ​നീ​ഫ​ ​(63​)​ ​എ​ന്നി​വ​ർ​ ​മ​രി​ച്ചു.​ ​പെ​യി​ന്റിം​ഗ് ​തൊ​ഴി​ലാ​ളി​യാ​യ​ ​വി​ജേ​ഷ് ​ചൊ​വ്വാ​ഴ്ച​ ​പ​ണി​ക്കി​ടെ​ ​കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​മ​രി​ച്ചു.​ ​ശ​രീ​ര​ത്തി​ൽ​ ​ചൂ​ട് ​കൂ​ടി​യ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ത​ല​ച്ചോ​റി​ൽ​ ​ര​ക്തം​ ​ക​ട്ട​പി​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​വി​വാ​ഹി​ത​നാ​ണ്.
നി​ർ​മ്മാ​ണ​ത്തൊ​ഴി​ലാ​ളി​ ​യാ​യ​ ​ഹ​നീ​ഫ​ ​വീ​ടു​പ​ണി​ക്കി​ടെ​ ​ബു​ധ​നാ​ഴ്ച​യാ​ണ് ​കു​ഴ​ഞ്ഞു​വീ​ണ​ത്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മ​രി​ച്ചു.​ ​ശ​രീ​ര​ത്തി​ൽ​ ​പൊ​ള്ള​ലേ​റ്റ​പാ​ടു​ക​ളു​ണ്ട്.​ ​ഭാ​ര്യ​:​ ​ഹ​സീ​ന.​ ​മ​ക്ക​ൾ​:​ ​ഹ​ന്ന,​ ​അ​നീ​സ,​ ​അ​ന​സ്.​ ​മ​രു​മ​ക്ക​ൾ​:​ ​അ​ഷ്റ​ഫ്,​ ​ഷൈ​ജി​ൽ​ ​ബാ​ബു.

Advertisement
Advertisement