അദ്ധ്യാപക നിയമനാംഗീകാരം: അദാലത്ത് നടത്താൻ നിർദ്ദേശം

Friday 03 May 2024 1:17 AM IST

തിരുവനന്തപുരം : എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട ഫയലുകൾ അദാലത്ത് നടത്തി ഒരു മാസത്തിനകം തീർപ്പാക്കാൻ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 8241 ഫയലുകളാണ് എ.ഇ.ഒ, ഡി.ഇ.ഒ, ഡി. ഡി തലത്തിലുള്ളത്.

ഈ വർഷം മുതൽ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ മാസത്തിലൊരിക്കൽ സംസ്ഥാനത്തെ മുഴുവൻ ഓഫീസർമാരുടെയും യോഗം വിളിച്ചുചേർത്ത് റിവ്യൂ നടത്തും. ജില്ലാതലത്തിൽ ഡി.ഡി മാരുടെ നേതൃത്വത്തിൽ ഡി.ഇ.ഒ., ഡി.പി.സി., ഡി.പി.ഒ, ഡയറ്റ് പ്രിൻസിപ്പൽമാർ, വിദ്യാകിരണം കോഓർഡിനേറ്റർ എന്നിവരെ പങ്കെടുപ്പിച്ച് ഓരോ രണ്ട് ആഴ്ചയിലും റിവ്യൂ നടത്തണം. എ.ഇ.ഒ തലത്തിൽ സ്‌കൂൾ എച്ച്.എം മാരുടെ യോഗവും രണ്ടാഴ്ചയിലൊരിക്കൽ വിളിച്ച് ചേർക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. മേയ്,​ ജൂൺ മാസങ്ങളിൽ പൊതുവിദ്യാഭ്യാസ മന്ത്രി പങ്കെടുത്തുകൊണ്ട് മൂന്ന് മേഖലകളിൽ ഫയൽ അദാലത്ത് നടത്തും.

Advertisement
Advertisement