നീറ്റ് : പരീക്ഷയെഴുതാം; ശുഭപ്രതീക്ഷയോടെ

Saturday 04 May 2024 12:00 AM IST


നാളെ നടക്കുന്ന നീറ്റ് യു.ജി പരീക്ഷയ്ക്ക് കഴിയുന്നതും ഒരുമണിക്കൂർ മുമ്പെങ്കിലും പരീക്ഷാകേന്ദ്രത്തിലെത്തണം. അഡ്മിറ്റ് ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കണം.പരീക്ഷ കേന്ദ്രത്തെക്കുറിച്ചുള്ള ദൂരം വിലയിരുത്തി യാത്ര തീരുമാനിക്കണം. പരീക്ഷാത്തലേന്ന് 6 -8 മണിക്കൂറെങ്കിലും ഉറങ്ങണം. 200 മിനിട്ടാണ് പരീക്ഷ .ഉച്ചയ്ക്ക് 1.15 മുതൽ പരീക്ഷ കേന്ദ്രത്തിൽ പ്രവേശിക്കാം. രണ്ടു മണിക്കാണ് പരീക്ഷ.ഡ്രസ്സ് കോഡ് പൂർണമായി പാലിക്കണം. പരീക്ഷ ദിവസം പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം എന്നിവ ഉപേക്ഷിക്കരുത്. നന്നായി വെള്ളം കുടിക്കണം. തണുത്ത ഭക്ഷ്യ വസ്തുക്കൾ, പാനീയങ്ങൾ എന്നിവ ഒഴിവാക്കണം. ആദ്യം ബയോളജി, തുടർന്ന് കെമിസ്ട്രി, ഫിസിക്സ് എന്ന ക്രമത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം ഒ.എം.ആർ ഷീറ്റിൽ പരീക്ഷാകേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന പേന ഉപയോഗിച്ചു മാർക്ക് ചെയ്യാം. വിദ്യാർത്ഥിയുടെ താത്പര്യത്തിനനുസരിച് ഇതിൽ മാറ്റം വരുത്താം. നെഗറ്റീവ് മാർക്കിംഗ് നിലവിലുള്ളതിനാൽ ഉത്തരം അറിയില്ലെങ്കിൽ ഒഴിവാക്കുന്നതാണ് അഭികാമ്യം. പലരും പറയുന്ന അനാവശ്യ കോഡുകൾ വിശ്വസിച്ച് ഉത്തരമെഴുതരുത്. രക്ഷിതാക്കൾ വിദ്യാർത്ഥികളെ അകാരണമായി ടെൻഷനടിപ്പിക്കരുത്. സമയക്രമം കൃത്യമായി പാലിക്കണം. ശുഭ പ്രതീക്ഷയോടെ തികഞ്ഞ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതണം.

പ്ര​വേ​ശ​നം​ ​സു​ഗ​മ​മാ​യി
പ്ള​സ് ​വ​ൺ​ ​ക്ളാ​സ് ​ജൂ​ൺ​ ​അ​വ​സാ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ള​സ് ​വ​ൺ​ ​സീ​റ്രു​ക​ൾ​ ​വ​‌​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ച​തോ​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ആ​ശ​ങ്ക​ക​ൾ​ക്ക് ​വി​രാ​മ​മാ​യി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ ​സീ​റ്റ് ​പ്ര​തി​സ​ന്ധി​ ​ഒ​ഴി​വാ​ക്കാ​നാ​ണ് 11​ ​ജി​ല്ല​ക​ളി​ൽ​ 30​ ​ശ​ത​മാ​നം​ ​സീ​റ്റു​ക​ൾ​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ച​ത്.​ ​ആ​വ​ശ്യ​ത്തി​ന് ​സീ​റ്റു​ള്ള​ ​പ​ത്ത​നം​തി​ട്ട,​​​ ​കോ​ട്ട​യം,​​​ ​ഇ​ടു​ക്കി​ ​ജി​ല്ല​ക​ളി​ൽ​ ​മാ​ത്ര​മാ​ണ് ​സീ​റ്റ് ​വ​ർ​ദ്ധ​ന​ ​ഇ​ല്ലാ​ത്ത​ത്.

പ​ത്താം​ക്ളാ​സ് ​ഫ​ല​ത്തി​ന് ​മു​ൻ​പേ​ ​പ്ള​സ് ​വ​ൺ​ ​സീ​റ്രു​ക​ൾ​ ​വ​‌​ർ​ദ്ധി​പ്പി​ച്ച​ത് ​പ്ര​വേ​ശ​ന​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​സു​ഗ​മ​മാ​ക്കും.​ ​ഇ​തോ​ടെ​ ​പ്ല​സ് ​വ​ൺ​ ​ക്ളാ​സു​ക​ൾ​ ​ജൂ​ൺ​ ​അ​വ​സാ​ന​ത്തോ​ടെ​ ​ആ​രം​ഭി​ക്കു​മെ​ന്നു​റ​പ്പാ​യി.

ക​ഴി​ഞ്ഞ​വ​ർ​ഷം​ ​നാ​ലാം​ ​അ​ലോ​ട്ട്മെ​ന്റി​ന് ​ശേ​ഷ​വും​ ​മ​ല​ബാ​ർ​ ​ജി​ല്ല​ക​ളി​ൽ​ ​കാ​ൽ​ല​ക്ഷ​ത്തി​ല​ധി​കം​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പ്ല​സ് ​വ​ൺ​ ​പ്ര​വേ​ശ​നം​ ​അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​മ​ല​പ്പു​റ​ത്തി​ന് ​പു​റ​മേ​ ​തി​രു​വ​ന​ന്ത​പു​രം,​​​ ​പാ​ല​ക്കാ​ട്,​​​ ​കോ​ഴി​ക്കോ​ട്,​​​ ​വ​യ​നാ​ട്,​​​ ​ക​ണ്ണൂ​ർ,​​​ ​കാ​സ​ർ​കോ​ട് ​ജി​ല്ല​ക​ളി​ൽ​ ​സ​ർ​ക്കാ​ർ​ ​സ്കൂ​ളു​ക​ളി​ൽ​ 30​ ​ശ​ത​മാ​ന​വും​ ​എ​യ്‌​ഡ​ഡ് ​സ്കൂ​ളു​ക​ളി​ൽ​ 20​ ​ശ​ത​മാ​ന​വും​ ​മാ​ർ​ജി​ന​ൽ​ ​സീ​റ്റ് ​വ​ർ​ദ്ധ​ന​ ​വ​രു​ത്തി​യി​രു​ന്നു.​ ​ആ​വ​ശ്യ​മു​ള്ള​ ​എ​യ്‌​ഡ​ഡ് ​സ്കൂ​ളു​ക​ൾ​ക്ക് 10​ ​ശ​ത​മാ​നം​ ​കൂ​ടി​ ​മാ​ർ​ജി​ന​ൽ​ ​സീ​റ്റ് ​വ​ർ​ദ്ധ​ന​യ്ക്കും​ ​അ​നു​മ​തി​ ​ന​ൽ​കി​യി​രു​ന്നു.

Advertisement
Advertisement