കരുവന്നൂർ: കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടും  നടപടി വേഗത്തിലാക്കി ഇ.ഡി

Saturday 04 May 2024 12:00 AM IST

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പിനിരയായ നിക്ഷേപർക്ക് പണം തിരിച്ചുനൽകാൻ പ്രതികളുടെ ബിനാമി പേരിലുള്ളതടക്കം കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടികൾ വേഗത്തിലാക്കി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച പ്രാഥമിക കുറ്റപത്രത്തിൽ സ്ഥാപനങ്ങൾ ഉൾപ്പെടെ 54 പ്രതികളുണ്ട്. 16 കോടിയുടെ സ്വത്തുക്കളും നിക്ഷേപങ്ങളും ഇതുവരെ കണ്ടുകെട്ടി.

ബിനാമിപേരിലും, തട്ടിപ്പിലൂടെ നേടിയ വായ്‌പത്തുക ഉപയോഗിച്ചും പ്രതികൾ വാങ്ങിക്കൂട്ടിയ സ്വത്തുക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. തട്ടിപ്പുപണം ഉപയോഗിച്ച് വാങ്ങിയ ഭൂസ്വത്തുക്കൾ മറിച്ചുവിറ്റതായും കണ്ടെത്തിയിട്ടുണ്ട്. ഇവ ഉൾപ്പെടെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടാനാണ് നീക്കം. വരുംദിവസങ്ങളിൽ ഇതിനായി നടപടികൾ വേഗത്തിലാക്കും. ഇതിലൂടെ പരമാവധി നിക്ഷേപത്തുക തിരിച്ചു നൽകാനാണ് ശ്രമം.

കരുവന്നൂരിലെ നിക്ഷേപകർക്ക് തുക തിരിച്ചുകിട്ടാൻ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചതിന് പിന്നാലെ ഇ.ഡി നടപടികൾ വേഗത്തിലാക്കിയിരുന്നു. നിക്ഷേപങ്ങൾ തിരിച്ചുനൽകാൻ നിയമപരമായ തടസങ്ങളില്ലെന്ന് ഏപ്രിൽ 15ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ) കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയേയും ഇ.ഡി അറിയിച്ചിരുന്നു.

തടസ ഹർജിക്ക്

17 വരെ സമയം

നിക്ഷേപം തിരിച്ചുനൽകുന്നതിന് പി.എം.എൽ.എ കോടതിയും നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി, താത്കാലികമായി സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടികൾക്കെതിരെ തടസഹർജി സമർപ്പിക്കാൻ പ്രതികൾക്ക് ഈമാസം 17 വരെ സമയം അനുവദിച്ചിട്ടുണ്ട്. നിക്ഷേപകർ സമർപ്പിച്ച രേഖകളുടെ പകർപ്പുകളും പ്രതികൾക്ക് നൽകിയിട്ടുണ്ട്. കണ്ടുകെട്ടിയ സ്വത്തുക്കളിൽ നിന്ന് നിക്ഷേപത്തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരുവന്നൂർ സ്വദേശി മഹാദേവൻ ഉൾപ്പെടെ കോടതിയെ സമീപിച്ചിരുന്നു.

തി​രു​വ​ന​ന്ത​പു​രം​ ​സെ​ൻ​ട്രൽ
വി​ക​സ​നംകെ​ ​-​ ​റെ​യി​ലി​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ൻ​ട്ര​ൽ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന​ ​വി​ക​സ​ന​ത്തി​നു​ള്ള​ ​ക​രാ​ർ​ ​കെ​-​റെ​യി​ലും​ ​റെ​യി​ൽ​ ​വി​കാ​സ് ​നി​ഗം​ ​ലി​മി​റ്റ​ഡും​ ​ചേ​ർ​ന്നു​ള്ള​ ​ക​ൺ​സോ​ർ​ഷ്യ​ത്തി​ന്.​ 439​കോ​ടി​യു​ടെ​ ​പ​ദ്ധ​തി​ 42​മാ​സം​ ​കൊ​ണ്ട് ​പൂ​ർ​ത്തി​യാ​ക്കും.​ ​സി​ൽ​വ​ർ​ലൈ​നി​ന് ​അം​ഗീ​കാ​രം​ ​കാ​ത്തി​രി​ക്കെ,​ ​കെ​-​റെ​യി​ൽ​ ​ഏ​റ്റെ​ടു​ക്കു​ന്ന​ ​വ​ലി​യ​ ​പ​ദ്ധ​തി​യാ​ണി​ത്.​ ​വ​ർ​ക്ക​ല​ ​സ്റ്റേ​ഷ​ൻ​ ​അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​ത്തി​ലാ​ക്കു​ന്ന​ ​പ​ദ്ധ​തി​യു​ടെ​ ​ക​രാ​റും​ ​ഈ​ ​ക​ൺ​സോ​ർ​ഷ്യ​ത്തി​നാ​ണ്.
കേ​ന്ദ്ര​ത്തി​ന്റെ​ ​അ​മൃ​ത് ​ഭാ​ര​ത് ​പ​ദ്ധ​തി​ ​പ്ര​കാ​ര​മാ​ണ് ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഷ​ൻ​ ​വി​ക​സ​നം.
വ​രി​ക​യും​ ​പോ​വു​ക​യും​ ​ചെ​യ്യു​ന്ന​ ​യാ​ത്ര​ക്കാ​ർ​ക്കാ​യി​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​പ്പോ​ലെ​ ​പ്ര​ത്യേ​കം​ ​ലൗ​ഞ്ചു​ക​ളു​ണ്ടാ​വും.​ ​ഇ​വ​യെ​ ​ലി​ഫ്‌​റ്റു​ക​ൾ​ ​വ​ഴി​ ​ബ​ന്ധി​പ്പി​ക്കും.​ ​ട്രെ​യി​ൻ​ ​പു​റ​പ്പെ​ടു​ന്ന​തി​ന് ​നി​ശ്ചി​ത​ ​സ​മ​യ​ത്തി​ന് ​മു​ൻ​പ് ​മാ​ത്ര​മേ​ ​യാ​ത്ര​ക്കാ​രെ​ ​പ്ര​വേ​ശി​പ്പി​ക്കൂ.​ ​പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ​ ​തി​ര​ക്ക് ​കു​റ​യ്ക്കാ​നാ​ണി​ത്.​ ​വി​വ​ര​ങ്ങ​ള​റി​യി​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​ഡി​ജി​റ്റ​ൽ​ ​ഡി​സ്‌​പ്ലേ​ ​ബോ​ർ​ഡു​ക​ൾ​ ​സ്ഥാ​പി​ക്കും.

നി​ല​വി​ലെ​ ​കെ​ട്ടി​ടം​ ​നി​ല​നി​റു​ത്തി​ ​തെ​ക്കും​ ​വ​ട​ക്കും​ ​പു​തി​യ​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കും.​ ​തെ​ക്കു​വ​ശ​ത്ത് ​മ​ൾ​ട്ടി​ ​ലെ​വ​ൽ​ ​കാ​ർ​ ​പാ​ർ​ക്കിം​ഗു​മു​ണ്ടാ​വും.​ ​അ​ക്വാ​ ​ഗ്രീ​ൻ​ ​നി​റ​ത്തി​ൽ​ ​ത​രം​ഗാ​കൃ​തി​യി​ലു​ള്ള​ ​മേ​ൽ​ക്കൂ​ര​യും​ ​ആ​ന​ത്ത​ല​യു​ടെ​ ​രൂ​പ​മു​ള്ള​ ​തൂ​ണു​ക​ളും​ ​പു​തി​യ​ ​ടെ​ർ​മി​ന​ലി​നു​ണ്ടാ​വും.
സം​സ്ഥാ​ന​ത്ത് 27​റെ​യി​ൽ​വേ​ ​മേ​ൽ​പ്പാ​ല​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കു​ന്ന​തും​ ​കെ​-​റെ​യി​ലാ​ണ്.​ ​നി​ല​മ്പൂ​രി​ൽ​ ​പ​ണി​ ​തു​ട​ങ്ങി.​ ​കൊ​ല്ലം​ ​പോ​ള​യ​ത്തോ​ട്ടി​ൽ​ ​മേ​ൽ​പ്പാ​ല​ത്തി​ന് ​ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്മാ​ർ​ട്ട് ​സി​റ്റി​ ​പ​ദ്ധ​തി​ക​ളു​ടെ​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ്മെ​ന്റ് ​ക​ൺ​സ​ൾ​ട്ട​ൻ​സി​യും​ ​കെ​-​റെ​യി​ലാ​ണ്.

Advertisement
Advertisement