സു​വ​ർ​ണ​ക്ഷേ​ത്ര​ത്തി​ന് അഴക് പകരാൻ കേ​ര​ള​ത്തി​ന്റെ​ ​സു​വ​ർ​ണ​നാ​രുകളും ,​ അപൂർവ നേട്ടത്തിന് പിന്നിൽ

Saturday 04 May 2024 12:01 AM IST

ആ​ല​പ്പു​ഴ​ ​:​ ​അ​മൃ​ത്‌​സ​റി​ലെ​ ​സു​വ​ർ​ണ​ ​ക്ഷേ​ത്ര​ത്തി​ന് ​അ​ഴ​ക് ​പ​ക​രാ​ൻ​ ​ഇ​നി​ ​കേ​ര​ള​ത്തി​ന്റെ​ ​സു​വ​ർ​ണ​നാ​രു​ക​ളും.​ ​ഒ​രു​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ക​യ​ർ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കാ​ണ് ​സു​വ​ർ​ണ​ക്ഷേ​ത്രം​ ​ക​യ​ർ​ഫെ​ഡി​ന് ​ക​രാ​ർ​ ​ന​ൽ​കി​യ​ത്.​ ​സു​വ​ർ​ണ​ ക്ഷേ​ത്ര​ത്തി​ന്റെ​ ​സ​മീ​പ​ത്ത് 1995​ ​മു​ത​ൽ​ ​ക​യ​ർ​ഫെ​ഡി​ന്റെ​ ​ഷോ​റൂ​മു​ണ്ട്.​ ​നേ​ര​ത്തെ​ ​സു​വ​ർ​ണ​ ​ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള​ ​ക​യ​ർ​ ​ഉ​ല്പ​ന്ന​ങ്ങ​ൾ​ ​ക​യ​ർ​ഫെ​ഡാ​ണ് ​ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ലും​ ​പി​ന്നീ​ട് ​ക​രാ​ർ​ ​ന​ഷ്ട​മാ​യി.​ ​ക​യ​ർ​ഫെ​ഡ് ​ചെ​യ​ർ​മാ​ൻ​ ​ടി.​ ​കെ​ ​ദേ​വ​കു​മാ​ർ​ ​ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​തി​ന് ​ശേ​ഷം​സു​വ​ർ​ണ​ ​ക്ഷേ​ത്രം​ ​സ​ന്ദ​ർ​ശി​ച്ച് ​ക്ഷേ​ത്ര​ ​മാ​നേ​ജ​രു​മാ​യി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​വീ​ണ്ടും ക​രാ​ർ​ ​ല​ഭി​ച്ച​ത്.​ ​

സു​വ​ർ​ണ​ ​ക്ഷേ​ത്രം പ​ർ​ച്ചേ​സ് ​ഓ​ഫീ​സ​ർ​ ​ബാ​ജി​ത് ​സിം​ഗി​ൽ​ ​ടി.​കെ.​ദേ​വ​കു​മാ​ർ​ ​നി​ന്ന് ​ഓ​ർ​ഡ​ർ​ ​ഏ​​​റ്റു​വാ​ങ്ങി.​ ​ക​യ​ർ​ഫെ​ഡ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​ബി​ജു​ ​വി,​ ​അ​മൃ​ത്‌​സ​ർ​ ​ഷോ​റൂം​ ​മാ​നേ​ജ​ർ​ ​സ​ജീ​വ്കു​മാ​ർ,​ ​പ്ര​ജീ​ഷ്.​പി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു. ക​രാ​റ​നു​സ​രി​ച്ച് 100​ ​റോ​ൾ​ ​മാ​​​റ്റിം​ഗു​ക​ളു​മാ​യി​ ​ആ​ദ്യ​ ​ക​ണ്ടെ​യ്‌​ന​ർ​ ​ഈ​ ​ആ​ഴ്ച​ ​പു​റ​പ്പെ​ടും.​ ​ക​യ​ർ​ഫെ​ഡ് ​മാ​നേ​ജ്‌​മെ​ന്റി​ന്റെ​യും​ ​അ​മൃ​ത്‌​സ​ർ​ ​ഷോ​റൂം​ ​മാ​നേ​ജ​രു​ടെ​യും​ ​നി​ര​ന്ത​ര​ ​ഇ​ട​പെ​ട​ലി​ന്റെ​ ​ഫ​ല​മാ​യാ​ണ് ​ഈ​ ​ക​രാ​ർ​ ​ല​ഭി​ച്ച​തെ​ന്ന് ​ടി.​കെ.​ദേ​വ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​ഇ​തോ​ടൊ​പ്പം​ ​ചെ​ന്നൈ​ ​ക്രി​ക്ക​​​റ്റ് ​അ​സോ​സി​യേ​ഷ​നി​ൽ​ ​നി​ന്ന് 50​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ക്രി​ക്ക​​​റ്റ് ​മാ​​​റ്റി​ന്റെ​ ​ക​രാ​റും​ ​ല​ഭി​ച്ചു.
ക​യ​റി​നും​ ​ക​യ​റു​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്കും​ ​വി​പ​ണ​ന​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​മ​​​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും​ ​വി​പ​ണ​നം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ ​ആ​വി​ഷ്‌​ക​രി​ച്ചു​ ​വ​രി​ക​യാ​ണ്

Advertisement
Advertisement