അഭിനയ ശില്പശാല

Saturday 04 May 2024 2:06 AM IST
ചിറക്കര ഗവ. ഹൈസ്കൂളിന്റെയും കൈരളി വായന ശാലയുടേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഭിനയ ശില്പശാല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ചിറക്കര ഗവ. ഹൈസ്കൂളിന്റെയും കൈരളി വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഭിനയ ശില്പശാല കുട്ടിക്കി​ലുക്കം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക ബി.എസ്.സിനി അദ്ധ്യക്ഷത വഹിച്ചു, ജില്ലാ ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറിയും നാടക പ്രവർത്തകനുമായ സുവർണൻ പരവൂർ, സീരിയൽ താരം സുജി കോതേരി, തിരക്കഥാകൃത്ത് സുമേഷ് ചാത്തന്നൂർ, നാടക പ്രവർത്തകനും ലൈബ്രറി സെക്രട്ടറിയുമായ ദീപക്ക്, അദ്ധ്യാപകരായ ആർ. രഞ്ജിത്ത്, അനീഷ് , ഭരത്, ആർ.ഷീജ, ബിന്ദു ലക്ഷ്മി, റഹിയാനത്ത്, കെ.ജി​. ബിനി, സിന്ധു, പ്രി​യ ലക്ഷ്മി, ഉഷ, ശുഭ, ദിവ്യ, ആശ, വിജയലക്ഷ്മി, വിനിത, ലൈബ്രറി ഭാരവാഹി വിക്രമൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement