പ്രൊഫഷണൽ ഡാൻസ് ഫെസ്റ്റിവൽ 11ന്

Sunday 05 May 2024 12:33 AM IST

കൊച്ചി: കാലടി ശ്രീശങ്കര സ്‌കൂൾ ഒഫ് ഡാൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് പ്രൊഫഷണൽ ഡാൻസ് ഫെസ്റ്റിവൽ 11ന് എറണാകുളം കേരള ഫൈൻ ആർട്‌സ് ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രൊഫഷണൽ യുവനർത്തകിമാരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വൈകിട്ട് 5.50ന് കലാമണ്ഡലം മോഹനതുളസി ഭദ്രദീപം തെളിക്കും. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ മുഖ്യാതിഥിയാകും. അഖില സലിം കുച്ചിപ്പുടിയും പി.ബി. രേഷ്മ ഭരതനാട്യവും അവതരിപ്പിക്കും.

വാർത്താസമ്മേളനത്തിൽ ചെയർമാൻ കെ.ടി. സലിം, കലാസംഘാടകനായ പ്രൊഫ. പി.വി. പീതാംബരൻ, എ.ആർ. അനിൽകുമാർ, കെ. ബാബു, രാകേഷ് വിപിൻ, അഖില സലിം, പി.ബി. രേഷ്മ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement