മത്സ്യത്തൊഴിലാളി ബോധവത്കരണം

Sunday 05 May 2024 12:14 AM IST

കൊച്ചി: കാലാവസ്ഥാവ്യതിയാനം മത്സ്യമേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്തി. സി.എം.എഫ്.ആർ.ഐയുടെ നാഷണൽ ഇന്നൊവേഷൻ ഇൻ ക്ലൈമറ്റ് റെസിലന്റ് അഗ്രികൾച്ചർ പദ്ധതിയുടെ ഭാഗമായി കുഴിപ്പിള്ളി, ചെല്ലാനം പഞ്ചായത്തുകളിലായിരുന്നു ബോധവത്കരണം. കാലാവസ്ഥാ വ്യതിയാനത്തിന് പിന്നിലെ ശാസ്ത്രം, മത്സ്യബന്ധനത്തിൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്നിവ വിശദീകരിച്ചു.

സമുദ്രോപരിതലത്തിലെ ചൂട് വർദ്ധിക്കുന്നത് മത്സ്യസമ്പത്തിന്റെ ലഭ്യതയെ സാരമായി ബാധിക്കുന്നുണ്ടെന്ന് സി.എം.എഫ്.ആർ.ഐയിലെ വിദഗ്ദ്ധർ പറഞ്ഞു. പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ.ഗ്രിൻസൺ ജോർജ്, സെന്റർ കോ-ഓർഡിനേറ്റർ ഡോ.ആർ. രതീഷ് കുമാർ, കോ-പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. രേഷ്മ ഗിൽസ് എന്നിവരാണ് ബോധവത്കരണ പരിപാടിക്ക് നേതൃത്വം നൽകിയത്.

Advertisement
Advertisement