കഥാസമാഹരങ്ങൾ ഡൗണ്‍ലോഡ് ചെയ്യാം

Saturday 04 May 2024 9:44 PM IST

കൊച്ചി: എഴുത്തുകാരൻ എസ്. കാച്ചപ്പിള്ളി എഴുതിയ പുസ്തകങ്ങൾ വൈബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാച്ചപ്പിള്ളിയുടെ ആദ്യ കഥാസമാഹാരമായ ഒറ്റമുറി വീട് പെൻ ബുക്‌സ് പുറത്തിറക്കിയിട്ട് 20 വർഷം പിന്നിടുകയാണ്. ഒരു ബുദ്ധിജീവിയും കുറെ അനുയായികളും, സെൽഫ് ഫിനാൻസിംഗ് പഠനത്തിന്റെ കഥ, കേശവന്റെ കഥ എന്റെ വിധിയും എന്നീ കഥാസമാഹാരങ്ങൾ ഉൾപ്പെടെ 17ഓളം പുസ്തകങ്ങളും www.Kachappilly.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Advertisement
Advertisement