'നീറ്റ് ' (NEET) ഇന്ന്

Sunday 05 May 2024 4:42 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ എഴുതുന്ന മെഡിക്കൽ യു.ജി പ്രവേശന പരീക്ഷയായ 'നീറ്റ് ' (NEET) ഇന്ന് ഉച്ചതിരിഞ്ഞ് 2 മുതൽ 5.20 വരെ നടക്കും. നീറ്റിന് 24 ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ 557 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായാണ് ഇത്തവണ പരീക്ഷ. ജൂൺ 14ന് പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

സി.ബി.എസ്.ഇ

ഫലം 20ന് ശേഷം

സി.ബി.എസ്.ഇ 10, 12-ാം ക്ലാസ് പരീക്ഷാ ഫലങ്ങൾ മേയ് 20ന് ശേഷമേ പ്രസിദ്ധപ്പെടുത്തൂവെന്ന് സി.ബി.എസ്.ഇ ബോർഡ് അറിയിച്ചു. വിശദ വിവരം httpa://cbscresults.nic.inൽ.

Advertisement
Advertisement