പാലേമാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രോത്സവം സമാപിച്ചു

Sunday 05 May 2024 12:23 AM IST
പാലേമാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രോത്സവം സമാപിച്ചു

എടക്കര : പാലേമാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രോത്സവം സമാപിച്ചു. മയിലാടുംകുന്ന് വേട്ടേക്കര ക്ഷേത്രത്തിൽ നിന്നും തുടങ്ങിയ ഘോഷയാത്ര രാത്രിയിൽ പാലേമാട് ക്ഷേത്രത്തിൽ എത്തിച്ചേർന്നു. കാവടി, ശിങ്കാരിമേളം, തായമ്പക എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകി. കലാപരിപാടികളും നടന്നു. പി.എസ്. ഉണ്ണികൃഷ്ണൻ, ടി.വി. ജനാർദ്ദനൻ, എം.കെ. രജീഷ്, വിനോദ് ചുണ്ടപ്പറമ്പിൽ, എം. മനോജ്, വി. വിനീത്, പി. രാമകൃഷ്ണൻ, ജിജേഷ് രാമടൻ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement