ഹരിതകർമ്മ സേനാംഗങ്ങളുടെ പ്രവർത്തനസമയം ക്രമീകരിച്ചു

Sunday 05 May 2024 12:26 AM IST
d

മലപ്പുറം: അതിശക്തമായ വേനൽച്ചൂടിന്റെ പശ്ചാത്തലത്തിൽ മാലിന്യസംസ്‌കരണ മേഖലയിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വാതിൽപ്പടി ശേഖരണം രാവിലെ 11 വരെയും വൈകിട്ട് മൂന്നിന് ശേഷവുമായി ക്രമീകരിക്കാനാണ് നിർദ്ദേശം. കുടിവെള്ളം, ഒ.ആർ.എസ് പാക്കറ്റുകൾ, സൺസ്‌ക്രീൻ ലോഷനുകൾ എന്നിവ കരുതാം.
അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങൾ, കുട, തൊപ്പി, പാദരക്ഷകൾ എന്നിവ ഉപയോഗിക്കുക. ആവശ്യമെങ്കിൽ യൂണിഫോമിന്റെ കട്ടി കൂടിയ ഓവർ കോട്ടുകൾ ഒഴിവാക്കാം.

Advertisement
Advertisement