വൈദ്യുതി സർചാർജ്ജ് 19 പൈസ തുടരും

Sunday 05 May 2024 4:37 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് യൂണിറ്റ് വൈദ്യുതിക്ക് 19 പൈസ സർചാർജ്ജ് ഈ മാസവും തുടരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. എട്ടുമാസമായി സർചാർജ്ജ് ഈടാക്കുന്നുണ്ട്.റെഗുലേറ്ററി കമ്മിഷൻ ഏർപ്പെടുത്തിയ 9 പൈസയും കെ.എസ്.ഇ.ബി ഏർപ്പെടുത്തിയ 10 പൈസയും ചേർത്താണിത്. പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നത് മൂലമുള്ള അധിക നഷ്ടം നികത്തുന്നതിനാണ് സർചാർജ്ജ് ഈടാക്കുന്നത്.

Advertisement
Advertisement