ടി.ബി.ഒ ടെക് ലിമിറ്റഡ്  പ്രാരംഭ ഓഹരി വില്പന മേയ് എട്ടിന്

Sunday 05 May 2024 12:02 AM IST

കൊച്ചി: ടി. ബി. ഒ ടെക് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐ. പി. ഒ) മെയ് എട്ടു മുതൽ പത്ത് വരെ നടക്കും. 400 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും 12,508,797 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐ. പി. ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 875 രൂപ മുതൽ 920 രൂപവരെയാണ് വിലനിലവാരം. കുറഞ്ഞത് 16 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 16 ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.

ആക്‌സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ഗോൾഡ്മാൻ സാച്ച്‌സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ .

Advertisement
Advertisement