സൂര്യയുടെ വിയോഗം വിശ്വസിക്കാനാകാതെ കുടുംബം

Sunday 05 May 2024 12:02 AM IST

ഹരിപ്പാട്: നിർദ്ധന കുടുംബത്തിന് താങ്ങാകുന്നതും സ്വപ്നം കണ്ട് യു.കെയിലേക്ക് ജോലി തേടിപ്പോകാനിറങ്ങിയ സൂര്യ ചേതനയറ്റ ശരീരമായി മടങ്ങിയെത്തിയത് വിശ്വസിക്കാനാകാതെ അച്ഛനും അമ്മയും സഹോദരിയും. പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രൻ - അനിത ദമ്പതികളുടെ മകളായ സൂര്യ സുരേന്ദ്രൻ (24) ഏപ്രിൽ 29നാണ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ബി.എസ്‌സി നഴ്സിംഗ് പാസായ സൂര്യക്ക് ഏറെക്കാലത്തെ ശ്രമത്തിനുശേഷമാണ് യു.കെയിൽ ജോലി ശരിയായത്. ജോലിക്ക് പോകുന്ന കാര്യം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്തോഷത്തോടെ അറിയിച്ച ശേഷം ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് തിരിച്ചത്. യാത്രയ്ക്കിടെ പലതവണ ഛർദ്ദിച്ചെങ്കിലും ഭക്ഷണത്തിന്റേതാണെന്ന് കരുതി. രാത്രി 8 മണിയോടെ എമിഗ്രേഷൻ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ സൂര്യയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു.

യാത്ര പുറപ്പെടുന്നതിന് മുമ്പ് ഫോണിൽ സംസാരിക്കുമ്പോൾ വീടിന് പരിസരത്തു നിന്ന അരളിച്ചെടിയുടെ ഇലയും പൂവും കടിച്ചിരുന്നെന്നും ഇത് തുപ്പിക്കളഞ്ഞെങ്കിലും അല്പം ഉള്ളിൽ പോയെന്നും അച്ഛനോടും ഡോക്ടറോടും സൂര്യ പറഞ്ഞിരുന്നു. ഹൃദയസ്തംഭനം മൂലമുള്ള മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.

നിർമ്മാണത്തൊഴിലാളിയായ പിതാവ് സുരേന്ദ്രൻ ഹൃദ്രോഗിയാണ്. പള്ളിപ്പാട് പൊയ്യക്കര ജംഗ്ഷനിൽ ചായക്കട നടത്തുകയാണ് അമ്മ അനിത. ബാങ്ക് വായ്പയെടുത്താണ് സൂര്യ പഠിച്ചത്. ഹരിപ്പാട് ഗവ.എച്ച്.എസ്.എസിൽ നിന്ന് എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയാണ് വിജയിച്ചത്. സഹോദരി :സുവർണ സുരേന്ദ്രൻ.

മരണകാരണം അരളി ?

അരളിയുടെ ഇല കഴിച്ചത് മരണത്തിന് കാരണമായേക്കാമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. എങ്കിലും തിരുവനന്തപുരത്തെ കെമിക്കൽ ലാബിലെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവുകയുള്ളൂ. സാധാരണ കാണപ്പെടുന്ന അരളിയുടെ ഇലയോ പൂവോ കായോ കഴിക്കരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ചെറിയ അളവിൽപ്പോലും ഇത് ഉള്ളിൽ എത്തിയാൽ വയറിളക്കവും ഛർദ്ദിയും ഉണ്ടാകും. അളവ് കൂടുന്നതനുസരിച്ച് ഹൃദയപേശികൾ കോച്ചി വലിച്ച് മരണത്തിലേക്ക് നയിക്കും.

അ​ര​ളി​പ്പൂ​വ് ​ഒ​ഴി​വാ​ക്കാൻ
ദേ​വ​സ്വം​ ​ബോ​ർ​ഡ്
​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​അ​ര​ളി​ച്ചെ​ടി​ ​വ​ള​ർ​ത്തു​ന്ന​തും​ ​ഉ​പേ​ക്ഷി​ക്കും

അ​ര​വി​ന്ദ് ​ബാ​ബു

തി​രു​വ​ന​ന്ത​പു​രം​:​ ​ക്ഷേ​ത്ര​ങ്ങ​ളി​ലെ​ ​പൂ​ജ​യ്ക്ക് ​അ​ര​ളി​പ്പൂ​വ് ​ഒ​ഴി​വാ​ക്കാ​ൻ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​യോ​ഗ​ത്തി​ൽ​ ​ധാ​ര​ണ​യാ​യി.​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​ദേ​വ​സ്വം​ ​മ​ന്ത്രി​യു​മാ​യി​ ​കൂ​ടി​യാ​ലോ​ച​ന​ ​ന​ട​ത്തി​ ​അ​ടി​യ​ന്ത​ര​മാ​യി​ ​തീ​രു​മാ​നം​ ​ന​ട​പ്പാ​ക്കും.​ ​അ​ര​ളി​പ്പൂ​വി​ൽ​ ​വി​ഷാം​ശ​മു​ണ്ടെ​ന്നു​ള്ള​ ​റി​പ്പോ​ർ​ട്ടു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തീ​രു​മാ​നം.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ 1252​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​അ​ര​ളി​ച്ചെ​ടി​ ​ന​ട്ടു​വ​ള​ർ​ത്തു​ന്ന​ത് ​ഒ​ഴി​വാ​ക്കാ​നും​ ​തീ​രു​മാ​ന​മാ​യി.

ദേ​വ​ ​ചൈ​ത​ന്യ​ത്തി​ന് ​അ​ര​ളി​പ്പൂ​വ് ​ഹാ​നി​ക​ര​മാ​കു​ന്ന​താ​യി​ ​ത​ന്ത്രി​മാ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​നെ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തി​ന്റെ​കൂ​ടി​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​വും​ ​അ​ര​ളി​പ്പൂ​വ് ​ഒ​ഴി​വാ​ക്കാ​നു​ള്ള​ ​തീ​രു​മാ​നം​ ​ന​ട​പ്പാ​ക്കു​ക.​ ​ശ​ബ​രി​മ​ല​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ​ല​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​അ​ര​ളി​പ്പൂ​വ് ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​ഉ​ട​ൻ​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​ൻ​ ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​ർ,​ ​സെ​ക്ര​ട്ട​റി,​ ​ഡെ​പ്യൂ​ട്ടി​ ​ക​മ്മി​ഷ​ണ​ർ​മാ​ർ​ ​എ​ന്നി​വ​രോ​ട് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​പി.​എ​സ്.​ ​പ്ര​ശാ​ന്ത് ​നി​ർ​ദ്ദേ​ശി​ച്ചു.​ 22​നു​ ​ചേ​രു​ന്ന​ ​ബോ​ർ​ഡ് ​യോ​ഗ​ത്തി​ൽ​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കും.
ഹ​രി​പ്പാ​ട്ട് ​അ​ര​ളി​പ്പൂ​വും​ ​ഇ​ല​യും​ ​ക​ഴി​ക്കാ​നി​ട​യാ​യ​ ​യു​വ​തി​ ​മ​ര​ണ​മ​ട​ഞ്ഞ​ ​വി​വ​രം​ ​ബോ​ർ​ഡം​ഗം​ ​അ​ഡ്വ.​ ​എ.​ ​അ​ജി​കു​മാ​റാ​ണ് ​യോ​ഗ​ത്തി​ൽ​ ​അ​റി​യി​ച്ച​ത്.​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​ന​ട​ന്ന​ ​ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ​അ​ര​ളി​പ്പൂ​വ് ​ഒ​ഴി​വാ​ക്കാ​ൻ​ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​പി.​എ​സ്.​ ​പ്ര​ശാ​ന്ത്,​ ​അം​ഗ​ങ്ങ​ളാ​യ​ ​എ.​ ​അ​ജി​കു​മാ​ർ,​ ​ജി.​സു​ന്ദ​രേ​ശ​ൻ,​ ​ബോ​ർ​ഡ് ​സെ​ക്ര​ട്ട​റി​ ​ജി.​ബൈ​ജു​ ​തു​ട​ങ്ങി​യ​വ​ർ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement