ലൈംഗികാരോപണം: ബംഗാൾ രാജ്‌ഭവന് പൊലീസ് നോട്ടീസ്

Sunday 05 May 2024 12:00 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെതിരെ താത്‌ക്കാലിക ജീവനക്കാരി നൽകിയ ലൈംഗികാരോപണ പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് നാല് രാജ്‌ഭവൻ ജീവനക്കാർക്ക് നോട്ടീസ് നൽകി. രാജ്‌‌ഭവനിലെ സി.സി. ടി.വി ദൃശ്യങ്ങളും ആവശ്യപ്പെട്ടു.

ഭരണഘടനയുടെ ആർട്ടിക്കിൾ 361 പ്രകാരം ഗവർണർക്ക് ക്രിമിനൽ നടപടികളിൽ നിന്ന് സംരക്ഷണമുള്ളതിനാൽ പശ്‌ചിമ ബംഗാൾ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം നാലു മണിക്ക് ഹാരെർ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് ജീവനക്കാരോട് ആവശ്യപ്പെട്ടതെങ്കിലും ആരും ചെന്നില്ലെന്ന് പൊലീസ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും കൈമാറിയില്ല. നാളെ വീണ്ടും നോട്ടീസ് നൽകുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡി.സി ഇന്ദിരാമുഖർജി അറിയിച്ചു. സാക്ഷികളെയും വിളിച്ചു വരുത്തും.

ആരോപണങ്ങൾക്ക് ബി.ജെ.പി മറുപടി പറയണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. സംഭവം വേദനാജനകമാണെന്നും ഗവർണർക്ക് സന്ദേശ്ഖാലി വിഷയത്തിൽ ഇടപെടാൻ യോഗ്യതയില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെയും മമത ചോദ്യം ചെയ്തു. പരാതി ഉയർന്ന ദിവസം രാജ്‌ഭവനിൽ ഉണ്ടായിരുന്നിട്ടും പ്രധാനമന്ത്രി എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് മമത ചോദിച്ചു.

ലൈം​ഗി​ക​ ​ആ​രോ​പ​ണം​ ​മ​മ​ത​യു​ടെ
ത​രം​താ​ണ​ ​രാ​ഷ്ട്രീ​യം​:​ ​ആ​ന​ന്ദ​ബോ​സ്

കൊ​ച്ചി​/​ആ​ലു​വ​:​ ​പ​ശ്ചി​മ​ ​ബം​ഗാ​ളി​ൽ​ ​ത​നി​ക്കെ​തി​രെ​ ​ന​ട​ക്കു​ന്ന​ത് ​ത​രം​താ​ണ​ ​രാ​ഷ്ട്രീ​യ​ ​സ്റ്റ​ണ്ടാ​ണെ​ന്നും​ ​അ​തി​രു​ക​ട​ന്നാ​ൽ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ ​നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​ ​ഗ​വ​ർ​ണ​ർ​ ​സി.​വി​ ​ആ​ന​ന്ദ​ബോ​സ്.​ ​കെ​ട്ടി​ച്ച​മ​ച്ച​ ​ലൈം​ഗി​ക​ ​അ​തി​ക്ര​മ​ക്കേ​സി​നെ​ ​ഭ​യ​ക്കു​ന്നി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​ ​മ​മ​താ​ ​ബാ​ന​ർ​ജി​ ​രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യി​ ​മാ​ത്ര​മാ​ണ് ​പെ​രു​മാ​റു​ന്ന​ത്.​ ​ത​നി​ക്കെ​തി​രെ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​ൻ​ ​പൊ​ലീ​സി​നോ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വി​ടാ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നോ​ ​അ​ധി​കാ​ര​മി​ല്ലെ​ന്നും​ ​കൊ​ച്ചി​യി​ൽ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​ആ​ന​ന്ദ​ബോ​സ് ​പ​റ​ഞ്ഞു.

ക​രി​ങ്കൊ​ടി​ ​വീ​ശി
യൂ​ത്ത് ​കോ​ൺ​ഗ്ര​സ്
സി.​വി.​ ​ആ​ന​ന്ദ​ബോ​സി​ന് ​നേ​രെ​ ​ആ​ലു​വ​യി​ൽ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സി​ന്റെ​ ​ക​രി​ങ്കൊ​ടി​ ​പ്ര​തി​ഷേ​ധം.​ ​ലൈം​ഗി​ക​ ​ആ​രോ​പ​ണം​ ​നേ​രി​ടു​ന്ന​ ​ഗ​വ​ർ​ണ​ർ​ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​പ്ര​തി​ഷേ​ധ​ക്കാ​രു​ടെ​ ​മു​ദ്രാ​വാ​ക്യം.​ ​പി​റ​വ​ത്ത് ​ചി​ന്മ​യ​ ​മി​ഷ​ന്റെ​ ​പ​രി​പാ​ടി​യി​ൽ​ ​സം​ബ​ന്ധി​ച്ച​ ​ശേ​ഷം​ ​ഗ​വ​ർ​ണ​ർ​ ​ആ​ലു​വ​ ​പാ​ല​സ് ​ഗ​സ്റ്റ് ​ഹൗ​സി​ലേ​ക്ക് ​വ​രു​മ്പോ​ഴാ​യി​രു​ന്നു​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​സി​ജോ​ ​ജോ​സ​ഫി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പ്ര​തി​ഷേ​ധം.
ര​ണ്ട് ​മി​നി​റ്റ് ​വാ​ഹ​ന​വ്യൂ​ഹം​ ​ത​ട​സ​പ്പെ​ട്ടു.​ ​സ​മ​ര​ക്കാ​രെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത് ​നീ​ക്കി.

മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ
കേ​​​ന്ദ്ര​​​ത്തിൽ
പീ​​​ഡ​​​ന​​​ ​​​ശ്ര​​​മം
കോ​​​ഴി​​​ക്കോ​​​ട്:​​​ ​​​കു​​​തി​​​ര​​​വ​​​ട്ടം​​​ ​​​മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​ ​​​കേ​​​ന്ദ്ര​​​ത്തി​​​ലെ​​​ ​​​അ​​​ന്തേ​​​വാ​​​സി​​​യാ​​​യ​​​ ​​​യു​​​വ​​​തി​​​യെ​​​ ​​​പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ​​​ ​​​ശ്ര​​​മി​​​ച്ച​​​താ​​​യി​​​ ​​​പ​​​രാ​​​തി.​​​ ​​​കാ​​​സ​​​ർ​​​കോ​​​ട് ​​​സ്വ​​​ദേ​​​ശി​​​യാ​​​യ​​​ ​​​അ​​​ന്തേ​​​വാ​​​സി​​​യെ​​​യാ​​​ണ് ​​​പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ​​​ ​​​ശ്ര​​​മി​​​ച്ച​​​ത്.​​​ ​​​ഈ​​​ ​​​മാ​​​സം​​​ ​​​ഒ​​​ന്നി​​​നാ​​​ണ് ​​​സം​​​ഭ​​​വം.​​​ ​​​പ്ലം​​​ബിം​​​ഗ് ​​​ജോ​​​ലി​​​യ്‌​​​ക്കെ​​​ത്തി​​​യ​​​ ​​​ആ​​​ൾ​​​ക്കെ​​​തി​​​രെ​​​യാ​​​ണ് ​​​പ​​​രാ​​​തി.​​​ ​​​ആ​​​ശു​​​പ​​​ത്രി​​​ ​​​അ​​​ധി​​​കൃ​​​ത​​​രു​​​ടെ​​​ ​​​പ​​​രാ​​​തി​​​യി​​​ൽ​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജ് ​​​പൊ​​​ലീ​​​സ് ​​​കേ​​​സെ​​​ടു​​​ത്ത് ​​​അ​​​ന്വേ​​​ഷ​​​ണം​​​ ​​​ആ​​​രം​​​ഭി​​​ച്ചു.

Advertisement
Advertisement