121കാരി കുഞ്ഞീരുമ്മ നിര്യാതയായി

Sunday 05 May 2024 4:16 AM IST

വളാഞ്ചേരി: എടയൂർ പൂക്കാട്ടിരി ആൽപ്പറ്റപ്പടിയിൽ താമസിക്കുന്ന മുട്ടിക്കൽ കുഞ്ഞീരുമ്മ(121) നിര്യാതയായി. ആധാർ കാർഡ് അനുസരിച്ച് 1903 ജൂൺ രണ്ടിനാണ് കുഞ്ഞീരുമ്മയുടെ ജനനം. കൂടുതൽ തവണ വോട്ട് വിനിയോഗിച്ച സമ്മതിദായകർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ സർട്ടിഫിക്കറ്റ് കഴിഞ്ഞ വോട്ടേഴ്സ് ദിനത്തിൽ കുഞ്ഞീരുമ്മ ഏറ്റുവാങ്ങിയിരുന്നു.

അതേസമയം,​ ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് ബുക്കിൽ ഇടം നേടിയത് സ്‌പെയിനിലെ 116 വയസുകാരി മരിയ ബ്രാൻ യാസീനാണ്.

കബറടക്കം പൂക്കാട്ടിരി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തി. ഭർത്താവ്: പരേതനായ കലമ്പൻ സൈതാലി. മക്കൾ: കുഞ്ഞിരിയ, മൊയ്തു, ഫാത്തിമ, മുഹമ്മദ്, പരേതരായ സൈതലവി, നഫീസ, ഹൈദ്രസ്, ഇയ്യത്തുട്ടി, മൊയ്തുട്ടി. മരുമക്കൾ: ഹലിമു, കുഞ്ഞലവി, ബീവി, സൈനബ, കുഞ്ഞിമുഹമ്മദ് , ഹഫ്സ, പരേതരായ മരക്കാർ, കോയ.

Advertisement
Advertisement