കരാട്ടെ ചാമ്പ്യൻഷിപ്പ് 11,12 തിയതികളിൽ

Sunday 05 May 2024 12:02 AM IST
കരാട്ടെ ചാമ്പ്യൻഷിപ്പ്

കോഴിക്കോട് : ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷൻ (ഇന്ത്യ ) സംഘടിപ്പിക്കുന്ന 46ാ മത് ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് 11,12 തിയതികളിൽ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 10ന് ജെ.എസ്‌.കെ.എ വേൾഡ് ചീഫ് ഇൻസ്ട്രക്ടർ സെൻസി നഗാക്കി മിസ്റു ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി. അബ്ദുറഹ്മാൻ മുഖ്യാതിഥിയാവും. ഒമ്പത്, 10 തിയതികളിൽ സെൻസി നഗാക്കി മിസ്റുവിന്റെ നേതൃത്വത്തിൽ കരാട്ടെ സെമിനാർ നടക്കും. വാർത്താ സമ്മേളത്തിൽ ജെ.എസ്‌.കെ.എ ഇന്ത്യ ചീഫ് പി. കെ. ഗോപാലകൃഷ്ണൻ, ഷാജി ജോർജ്, എം. മൻസൂർ, കെ.സി. നിസ്താർ, എം. പി. മുനവ്വർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement