കെ.എസ്.ടി.എ പഠന ക്യാമ്പ്
Sunday 05 May 2024 12:02 AM IST
കോഴിക്കോട്: കെ.എസ്.ടി.എ ദ്വിദിന മേഖല പഠന ക്യാമ്പ് കോഴിക്കോട് ശിക്ഷക് സദനിൽ ആരംഭിച്ചു. എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ, പാലക്കാട്,മലപ്പുറം,വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിലെ വിവിധ വിഷയങ്ങൾ ക്യാമ്പിൽ വ്യത്യസ്ത സെഷനുകളിലായി ചർച്ച ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ബദറുന്നിസ , കെ.ടി.കുഞ്ഞിക്കണ്ണൻ എന്നിവർ ക്ലാസെടുത്തു. കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ടി .കെ. എ ഷാഫി സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് എ .കെ .ബീന നന്ദിയും പറഞ്ഞു.