കെ.എസ്.ടി.എ പഠന ക്യാമ്പ്

Sunday 05 May 2024 12:02 AM IST
കെ എസ് ടി എ ദ്വിദിന മേഖല പഠന ക്യാമ്പ് കോഴിക്കോട് ശിക്ഷക് സദനിൽ മുൻ എം എൽ എ എം.സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കെ.എസ്.ടി.എ ദ്വിദിന മേഖല പഠന ക്യാമ്പ് കോഴിക്കോട് ശിക്ഷക് സദനിൽ ആരംഭിച്ചു. എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ, പാലക്കാട്,മലപ്പുറം,വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വിദ്യാഭ്യാസ,​ സാംസ്കാരിക രംഗങ്ങളിലെ വിവിധ വിഷയങ്ങൾ ക്യാമ്പിൽ വ്യത്യസ്ത സെഷനുകളിലായി ചർച്ച ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ബദറുന്നിസ , കെ.ടി.കുഞ്ഞിക്കണ്ണൻ എന്നിവർ ക്ലാസെടുത്തു. കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ടി .കെ. എ ഷാഫി സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് എ .കെ .ബീന നന്ദിയും പറഞ്ഞു.

Advertisement
Advertisement