വിദ്യാർത്ഥികളെ അനുമോദിച്ചു

Sunday 05 May 2024 12:02 AM IST
മേമുണ്ട ഹയർ സെക്കൻ്ററിയിലെ എൻ.എം.എം.എസ് ജേതാക്കൾ

വടകര: മേമുണ്ട ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ.എം.എം.എസ്) വിജയികളെ അനുമോദിച്ചു. സ്കൂൾ ഹാളിൽ പ്രിൻസിപ്പൽ ബീന ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റ് ഡോ.എം.വി.തോമസ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ എം.നാരായണൻ , മദർ പി.ടി.എ പ്രസിഡൻ്റ് ജയശ്രീ ദിലീപ്, സ്റ്റാഫ് സെക്രട്ടറി രജുലാൽ ടി.പി, പി.ടി.എ അംഗം ഇ.എം .മനോജ് കുമാർ, അദ്ധ്യാപകരായ സൗമ്യ പി.എം, നിസി വി.കെ, ഷീന കെ.വി, ഷൈജു ടി.കെ, ആബിദ് എ .എസ്, രാഗേഷ് പുറ്റാറത്ത് എന്നിവർ ഉപഹാര സമർപ്പണം നടത്തി. പ്രധാനാദ്ധ്യാപകൻ പി.കെ. ജിതേഷ് സ്വാഗതവും പി .കെ .രമ്യ നന്ദിയും പറഞ്ഞു.

Advertisement
Advertisement