സർക്കാർ നിലപാട് വിവേചനപരം

Sunday 05 May 2024 12:53 AM IST

പത്തനംതിട്ട : ഐ.എ.എസ്, ഐ.പി.എസ് ജുഡീഷ്യൽ ജീവനക്കാർക്ക് കുടിശികയില്ലാതെ ക്ഷാമബത്ത അനുവദിച്ച സർക്കാർ നിലപാട് വിവേചനപരമാണെന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മി​റ്റി കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് വി.എം.മോഹനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ മൈക്കിൾ സിറിയക്, പി.രാധാകൃഷ്ണ കുറുപ്പ്, ഡോ.വർഗീസ് പേരയിൽ, ജയ്സൺ മാന്തോട്ടം, വടയക്കണ്ടി നാരായണൻ , മാത്തച്ചൻ പ്ലാന്തോട്ടം, ജോയി അഗസ്റ്റിൻ, പി.ജെ.മാത്യു എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement