ബാസ്‌ക്കറ്റ് ബാളിൽ മിന്നി കുട്ടികൾ 

Sunday 05 May 2024 12:55 AM IST

തിരുവല്ല : അവധിക്കാലത്ത് ബാസ്ക്കറ്റ് ബാളുമായി മുന്നേറുകയാണ് കുട്ടികൾ. പബ്ലിക് സ്റ്റേഡിയത്തിൽ വൈ.എം.സി.എയുടെയും പത്തനംതിട്ട ജില്ലാബാസ്‌ക്കറ്റ്‌ബാൾ അസോസിയേഷന്റെയും നേതൃത്വത്തിലുള്ള സമ്മർ ബാസ്‌ക്കറ്റ്‌ ബാൾ ക്യാമ്പ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുകയാണ്. ഏഴു മുതൽ 15 വയസു വരെയുള്ള അമ്പതോളം ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുക്കുന്നു. ബാസ്കറ്റ് ബാൾ സമ്മർ ക്യാമ്പ്, ഗ്രൂപ്പ് പരിശീലനം, ബാസ്കറ്റ് ബാൾ അടിസ്ഥാനകാര്യങ്ങൾ, ഗെയിം പോലുള്ള സാഹചര്യങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് ക്യാമ്പ് ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാന സ്പോർട്സ് കൗൺസിലിലെ പരിശീലകരായ രാജു എബ്രഹാം, മുൻ സംസ്ഥാന താരം നിതിൻ പോൾ സ്റ്റീഫൻ, നവീൻ, ഷാജി എന്നിവർ നേതൃത്വം നൽകുന്നു. ഈമാസം 25ന് 3 ഓൺ 3 കിഡ്സ് ഫെസ്റ്റിവലും സ്കിൽ ചലഞ്ച് മത്സരങ്ങളും നടക്കും.

Advertisement
Advertisement