ബ്രാവോ ബംഗളൂരു!

Sunday 05 May 2024 7:11 AM IST

ബം​ഗ​ളൂ​രു​:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ഗുജറാത്ത് ടൈറ്റൻസിനെ 4 വിക്കറ്റിന് കീഴടക്കി പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്കുയർന്ന് ബംഗളൂരു റോയൽ ചലഞ്ചേഴ്സ്.

​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഗു​ജ​റാ​ത്ത്ടൈ​റ്റ​ൻ​സ് 19.3​ ​ഓ​വ​റി​ൽ​ 147​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​യി. മറുപടിക്കിറങ്ങിയ ബംഗളൂരു ഇടയ്‌ക്കൊന്ന് പതറിയെങ്കിലും 13.4 ഓവറിൽ6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിറുത്താനും ബംഗളൂരുവിനായി.

ഓപ്പണർമാരായ വിരാട് കൊഹ്‌ലിയും (42), ക്യാപ്ടൻ ഫാഫ് ഡുപ്ലെസിസും (23 പന്തിൽ 64) സ്പോടനാത്മക തുടക്കമാണ് ബംഗളൂരുവിന് നൽകിയത്. പവർപ്ലേയിൽ തകർത്തടിച്ച ഇരുവരും 5.5 ഓവറിൽ 92 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഡുപ്ലെസിസിനെ ഷാരൂഖ് ഖാന്റെ കൈയിൽ എത്തിച്ച് ജോഷ്വാ ലിറ്റിലാണ് കൂട്ടുകെട്ട് തകർത്തത്. പിന്നാലെ വിക്കറ്റുകൾ തുടരെ നഷ്ടമായ ആർ.സി.ബി 117/6 എന്ന നിലയിൽ പ്രതിസന്ധിയിലായെങ്കിലും പരിചയസമ്പന്നനായ ദിനേഷ് കാർത്തിക്ക് (12 പന്തിൽ 21), സ്വപ്നിൽ സിംഗിനൊപ്പം (15) ടീമിനെ വിജയത്തിലെത്തിച്ചു. ജോഷ്വാ ലറ്റിൽ 4 വിക്കറ്റ് വീഴ്ത്തി.

നേരത്തേ 2​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി​യ​ ​മു​ഹ​മ്മ​ദ് ​സി​റാ​ജ്,​​​ ​യ​ഷ് ​ദ​യാ​ൽ,​​​ ​വൈ​ശാ​ഖ് ​വി​ജ​യ​കു​മാ​‌​ർ​ ​എ​ന്നി​വ​രാ​ണ് ​ഗു​ജ​റാ​ത്തി​നെ​ ​വ​ലി​യ​ ​സ്കോ​റി​ലേ​ക്ക് ​പോ​കാ​തെ​ ​മെ​രു​ക്കി​ ​നി​റു​ത്തി​യ​ത്.​ ​തു​ട​ക്ക​ത്തി​ലെ​ ​ഗു​ജ​റാ​ത്ത് ​ഓ​പ്പ​ണ​ർ​ ​വൃ​ദ്ധി​മാ​ൻ​ ​സാ​ഹ​യെ​ ​(1​)​​​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ദി​നേ​ഷ് ​കാ​ർ​ത്തി​ക്കി​ന്റെ​ ​കൈ​യ​ൽ​ ​എ​ത്തി​ച്ച് ​സി​റാ​ജ് ​ബം​ഗ​ളൂ​രു​വി​ന് ​ആ​ദ്യ​ ​ബ്രേ​ക്ക്ത്രൂ​ന​ൽ​കി.​ ​ഷാ​രൂ​ഖ് ​ഖാ​ൻ​ ​(37​)​​,​​​ ​രാ​ഹു​ൽ​ ​തെ​വാ​തി​യ​ ​(35)​​,​​​ ​ഡേ​വി​ഡ് ​മി​ല്ല​‌​ർ​ ​(30​)​​​ ​എ​ന്നി​വ​ർ​ക്ക് ​മാ​ത്ര​മാ​ണ് ​ഗു​ജ​റാ​ത്ത് ​ബാ​റ്റ​ർ​മാ​രി​ൽ​ ​ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​യ്ക്കാ​നാ​യ​ത്.

Advertisement
Advertisement