36കാരി ആളില്ലാത്ത വീട്ടിൽ മരിച്ചനിലയിൽ, യുവാവിന്റെ മൃതദേഹം 22 കിലോമീറ്റർ അകലെയും; ദുരൂഹത

Sunday 05 May 2024 2:25 PM IST

കണ്ണൂർ: മാതമംഗലത്ത് നിന്നും കാണാതായ യുവതിയെ മറ്റൊരു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോയിപ്ര സ്വദേശിനിയായ അനിലയാണ്(36) മരിച്ചത്. അന്നൂരിലെ കൊരവയലിലെ ബെറ്റി എന്ന സ്ത്രീയുടെ വീട്ടിലാണ് അനിലയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബെറ്റിയുടെ വീട് നോക്കാൻ ചുമതലപ്പെടുത്തിയിരുന്ന സുദർശൻ പ്രസാദ് എന്ന യുവാവിനെയും 22 കിലോമീറ്റർ അകലെ ഇരൂളിൽ മരിച്ചനിലയിൽ കണ്ടെത്തി.

അനിലയെ കാണാനില്ലാത്തതിനെ തുടർന്ന് ഭർത്താവ് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വീട്ടിലില്ലായിരുന്നു.വീട് നോക്കാനായി സുദർശനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. തുടർന്ന് ബെറ്റിയും കുടുംബവും തിരികെ വീട്ടിലെത്തിയപ്പോഴാണ് അനിലയുടെ മൃതദേഹം കണ്ടത്.

അനില എങ്ങനെയാണ് ഇവരുടെ വീട്ടിലെത്തിയതെന്ന ദുരൂഹത നിലനിൽക്കുകയാണ്. യുവതിയുടെ മൃതദേഹവും സുദർശന്റെ മൃതദേഹവും കണ്ടെത്തിയ സ്ഥലങ്ങൾ തമ്മിൽ നല്ല ദൂരമുണ്ടെന്നും പൊലീസ് അറിയിച്ചു.

Advertisement
Advertisement