വ്യാജവൈദ്യം ഉയർത്തുന്ന വെല്ലുവിളികൾ ചർച്ച ചെയ്ത് എ.എം.എ.ഐ സമ്മേളനം

Monday 06 May 2024 12:22 AM IST
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാസമ്മേളനം ജില്ലാ സബ് കളക്ടർ ഹാർഷിൽ ആർ മീണ ഐ.എ.എസ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, 45 ാമത് വാർഷിക കൗൺസിൽ യോഗവും പൊതുസമ്മേളനവും ജില്ലാ സബ് കളക്ടർ ഹാർഷിൽ ആർ.മീണ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ യു.കെ കുമാരൻ മുഖ്യാതിഥിയായി. വ്യാജ വൈദ്യം കേരള സമൂഹത്തിൽ ഉയർത്തുന്ന വെല്ലുവിളികൾ സമൂഹത്തിലെ സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയമായിരുന്നു.

എ.എം.എ.ഐ ജില്ല പ്രസിഡന്റ് ഡോ.ചിത്രകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ 11 ഏരിയകളിൽ നിന്നും മികച്ച പ്രവർത്തനം നടത്തിയതിന് കോഴിക്കോട് സൗത്ത് ഏരിയ ഒന്നാം സ്ഥാനവും പേരാമ്പ്ര ഏരിയ രണ്ടാം സ്ഥാനവും നേടി. ഡോ.അനീന പി ത്യാഗരാജ് (ഡി പി എം, നാഷണൽ ആയുസ് മിഷൻ, കോഴിക്കോട്), ഡോ. ശുഭശ്രീ, (പ്രിൻസിപ്പൽ, കെ.എം.സി.ടി ആയുർവേദ മെഡിക്കൽ കോളേജ്), ഡോ. മനോജ് കാളൂർ (എ.എം.എ ഐ അക്കാദമി ഡയറക്ടർ), ഡോ. സുധീർ എം (എ.എം.എ.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം),ഡോ. സുബിൻ എസ് (പ്രസിഡന്റ് എ.എം.എ.ഐ കോഴിക്കോട് സോൺ), ഡോ. ബിനോയ് യു.പി (സെക്രട്ടറി എ.എം .എ.ഐ കോഴിക്കോട് സോൺ) എന്നിവർ പ്രസംഗിച്ചു. ഡോ. അനൂപ് വി.പി സ്വാഗതവും ഡോ. ശീതൾ ശ്രീധർ നന്ദിയും പറഞ്ഞു.

Advertisement
Advertisement