സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

Monday 06 May 2024 12:29 AM IST
ക്ലാസ്സ്മേറ്റ്സ് 93 സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഡോക്ടർ മെഹറൂഫ് രാജ് ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ : ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥി സംഘടനയായ ക്ലാസ്മേറ്റ്സ് 93 കലാ സാംസ്കാരിക വേദിയുടെ 12-ാം വാർഷികത്തോടനുബന്ധിച്ച് എരഞ്ഞിപ്പാലം മലബാർ ആശുപത്രിയുടെയും ട്രിനിറ്റി കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉദ്ഘാടനം ഡോ. മെഹറൂഫ് രാജ് നിർവഹിച്ചു ചടങ്ങിൽ ക്ലാസ്മേറ്റ്സ് പ്രസിഡൻറ് ഇ.വദനേഷ് അദ്ധ്യക്ഷത വഹിച്ചു. സ്വരൂപ് ശിവപുരി, മുരളി ബേപ്പൂർ,​ ഡോ. അക്ഷയ അശോക്, കെ. പ്രമോദ് കുമാർ, പി.കെ ജയ പ്രശാന്ത്, സതീഷ് കൊല്ലം കണ്ടി എന്നിവർ പ്രസംഗിച്ചു. 200 ലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

Advertisement
Advertisement