കമ്പ്യൂട്ടർ പരിശീലനം

Sunday 05 May 2024 11:05 PM IST

മലപ്പുറം: സംസ്ഥാന സർക്കാർ സ്ഥാപനമായ സിഡിറ്റിന്റെ ഉപകേന്ദ്രമായി പ്രവർത്തിക്കുന്ന കോഡൂർ ടെക്നിക്കൽ കോളേജിൽ സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വിവിധ അവധികാല കമ്പ്യൂട്ടർ പരിശീലനത്തിന്റെ ഈ വർഷത്തെ അവസാന ബാച്ച് തിങ്കളാഴ്ച മുതൽ തുടങ്ങും. ജില്ലയിലെ സ്‌കൂൾ വിദ്യാർഥികളിൽ നിന്ന് ഈ അധ്യായന വർഷം നാല് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്ക് അമ്പത് ശതമാനം ഫീസ് ഇളവുകളോടെ പരിശീലനം.ഫോൺ: 04832 868518, 9400 868518.

Advertisement
Advertisement