യു.എ.ഇയിൽ നിന്ന്   മൃതദേഹം നാട്ടിലേക്ക്

Monday 06 May 2024 12:00 AM IST

തൃശൂർ : യു.എ.ഇയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം 14 ദിവസത്തിനുശേഷം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി.

തൃശൂർ പുന്നയൂർക്കുളം കാരക്കാട് വള്ളിക്കാട്ടു പറമ്പിൽ സുരേഷ് കുമാറാണ് (59) ദുബായിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ബിൽ തുകയായ നാലു ലക്ഷത്തിലധികം ദിർഹം ആശുപത്രിക്ക് നൽകാൻ ബാക്കിയുണ്ടായിരുന്നു. തുക അടയ്ക്കാതെ മൃതദേഹം വിട്ടുതരില്ലെന്ന നിലപാടിലായിരുന്നു ആശുപത്രി. പ്രവാസി സാമൂഹികപ്രവർത്തകർ ഇടപെട്ടതോടെ തുക അടയ്ക്കാതെ മൃതദേഹം വിട്ടു നൽകാൻ അധികൃതർ തയ്യാറായി. ആശുപത്രി തന്നെ തങ്ങളുടെ ചാരിറ്റി ഫണ്ടിൽ നിന്ന് തുകയെടുത്താണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം വേഗത്തിലാക്കിയത്. പനി ബാധിച്ച സുരേഷ് ഏപ്രിൽ അഞ്ചിനാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ന്യൂമോണിയ സ്ഥിരീകരിച്ചതിന് പിന്നാലെ തീവ്രപരിചരണ വിഭാഗത്തിലാക്കി. ദിവസങ്ങളോളം വെന്റിലേറ്ററിൽ തുടർന്ന സുരേഷ് കുമാർ 14 ദിവസം മുമ്പാണ് മരിച്ചത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

ചി​ത്ര​മെ​ടു​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​പ്രാ​ദേ​ശിക
നേ​താ​വി​നെ​ ​ത​ല്ലി​ ​ശി​വ​കു​മാർ

ബം​ഗ​ളൂ​രു​:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​നി​ടെ​ ​തോ​ളി​ൽ​ ​കൈ​യി​ടാ​ൻ​ ​ശ്ര​മി​ച്ച​ ​പ്രാ​ദേ​ശി​ക​ ​നേ​താ​വി​നെ​ ​ത​ല്ലി​ ​കോ​ൺ​​​ഗ്ര​സ് ​നേ​താ​വും​ ​ക​ർ​ണാ​ട​ക​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ​ ​ഡി.​കെ.​ ​ശി​വ​കു​മാ​ർ.​ ​പ്ര​ചാ​ര​ണ​ ​വേ​ദി​യി​ലേ​ക്ക് ​കാ​റി​ൽ​ ​നി​ന്നി​റ​ങ്ങി​ ​ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​ഡി.​കെ.​ ​ശി​വ​കു​മാ​റി​ന്റെ​ ​തോ​ളി​ൽ​ ​കൈ​വ​ച്ച് ​ഇ​രു​വ​രു​ടെ​യും​ ​ചി​ത്ര​മെ​ടു​ക്കാ​ൻ​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ളോ​ട് ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​ഹാ​വേ​രി​യി​ലെ​ ​സ​വ​നൂ​രി​ൽ​ശ​നി​യാ​ഴ്ച​ ​രാ​ത്രി​യാ​ണ് ​സം​ഭ​വം.​ ​വീ​ഡി​യോ​ ​വ്യാ​പ​ക​മാ​യി​ ​പ്ര​ച​രി​ച്ചു.​ ​മു​നി​സി​പ്പ​ൽ​ ​മെ​മ്പ​ർ​ ​അ​ല്ലാ​വു​ദ്ദീ​ൻ​ ​മ​ണി​യാ​ർ​ ​എ​ന്ന​യാ​ൾ​ക്കാ​ണ് ​അ​ടി​ ​കി​ട്ടി​യ​ത്.

രാ​ജ​സ്ഥാ​നി​ൽ​ ​വാ​ഹ​നാ​പ​ക​ടം;
6​ ​പേ​ർ​ക്ക് ​ദാ​രു​ണാ​ന്ത്യം

ജ​യ്പൂ​ർ​:​ ​രാ​ജ​സ്ഥാ​നി​ലെ​ ​സ​വാ​യ് ​മ​ധോ​പൂ​രി​ലു​ണ്ടാ​യ​ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​ഒ​രു​ ​കു​ടും​ബ​ത്തി​ലെ​ ​ആ​റ് ​പേ​ർ​ക്ക് ​ദാ​രു​ണാ​ന്ത്യം.​ ​ര​ണ്ട് ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​കു​ടും​ബം​ ​സ​ഞ്ച​രി​ച്ച​ ​കാ​ർ​ ​ഡ​ൽ​ഹി​ ​എ​ക്‌​സ്‌​പ്ര​സ് ​വേ​യി​ലെ​ ​ബ​നാ​സ് ​ന​ദി​ ​പാ​ല​ത്തി​ന​ടു​ത്ത് ​വ​ച്ച് ​മ​റ്റൊ​രു​ ​വാ​ഹ​ന​വു​മാ​യി​ ​കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​ടി​ച്ച​ ​വാ​ഹ​ന​ത്തെ​ ​ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.​ ​പ​രി​ക്കേ​റ്റ​ ​കു​ട്ടി​ക​ളെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​താ​യി​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​കു​ടും​ബം​ ​സ​വാ​യ് ​മ​ധോ​പൂ​രി​ലെ​ ​ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് ​പോ​ക​വെ​യാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​ഇ​ടി​ച്ച​ ​വാ​ഹ​ന​ത്തി​നാ​യി​ ​തെ​ര​ച്ചി​ൽ​ ​ന​ട​ക്കു​ന്ന​താ​യും​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ചെ​ന്നും​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.

Advertisement
Advertisement