പഞ്ചായത്ത് കോംപ്ലക്സിൽ ഭീഷണിയായി അറ കടന്നൽ കൂട്

Monday 06 May 2024 12:31 AM IST
എഴുകോൺ ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിൽ ഭീഷണിയായി നിൽക്കുന്ന അറ കടന്നൽ കൂട്.

എഴുകോൺ : എഴുകോണിൽ ഏറെ തിരക്കുള്ള പൊതുചന്തയുടെ പരിസരത്തെ ഭീമൻ അറകടന്നൽ കൂട് ഭീഷണിയാകുന്നു. ചന്തയോട് ചേർന്നുള്ള പഞ്ചായത്ത് കെട്ടിടത്തിലാണ് കൂടുള്ളത്. പഞ്ചായത്ത് ഓഫീസിന് പുറമേ കൃഷി, പി.ഡബ്ല്യൂ.ഡി, സബ് രജിസ്ട്രാർ, കശുഅണ്ടി ക്ഷേമനിധി,കുടുംബശ്രീ ഓഫീസുകളും ഇന്ത്യൻ ഓവർ സീസ് ബാങ്കും പ്രവർത്തിക്കുന്നത് ഈ കെട്ടിട സമുച്ചയത്തിലാണ്. നിരവധി വാണിജ്യ വ്യാപാര സ്ഥാപനങ്ങളും ആധാരം എഴുത്തോഫീസുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ കടന്നൽ കൂട് ഇളകുന്നത് വലിയ വിപത്തിന് കാരണമാകും. അറകടന്നലുകളെ നീക്കി കൂട് അടിയന്തരമായി നശിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement
Advertisement