മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ ഇടിവ്

Monday 06 May 2024 12:38 AM IST

കൊച്ചി: വാരാന്ത്യത്തിലുണ്ടായ കനത്ത വില്പന സമ്മർദ്ദത്തിൽ ഇന്ത്യയിലെ ആറ് മുൻനിര കമ്പനികളുടെ ഓഹരി മൂല്യത്തിൽ കഴിഞ്ഞ ആഴ്ച 68,417 കോടി രൂപയുടെ ഇടിവുണ്ടായി. പ്രമുഖ ടെലികോം കമ്പനിയായ എയർടെല്ലിന്റെ ഓഹരി വിലയിലാണ് വലിയ തകർച്ച നേരിട്ടത്. റിലയൻസ് ഇൻഡസ്ട്രീസ്, ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ, ഐ.ടി. സി, ഇൻഫോസിസ്, ഹിന്ദസ്ഥാൻ യൂണിലിവർ എന്നിവയുടെ ഓഹരികളിലും കനത്ത വില്പന സമ്മർദ്ദം ദൃശ്യമായി. ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം കഴിഞ്ഞ വാരം 7.23 ലക്ഷം കോടി രൂപയിലേക്ക് താഴ്ന്നു. അതേസമയം ടി. സി. എസ്, എസ്. ബി. ഐ, എച്ച്. ഡി. എഫ്. സി ബാങ്ക്, ഐ. സി. ഐ. സി. ഐ ബാങ്ക് എന്നിവയുടെ വിപണി മൂല്യത്തിൽ മികച്ച വർദ്ധന ദൃശ്യമായി. കഴിഞ്ഞ വാരത്തിൽ സെൻസെക്സ് 0.28 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്.

Advertisement
Advertisement