ഹോണ്ട ഇന്ത്യയുടെ ഏപ്രിൽ വില്പന ഉയർന്നു

Monday 06 May 2024 12:47 AM IST

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിൽ മികച്ച വില്പന നേട്ടത്തോടെ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്. എം. എസ്‌. ഐ) ഏപ്രിലിൽ 5,41,946 വാഹനങ്ങൾ വിറ്റഴിച്ചു. മുൻവർഷത്തേക്കാൾ 45 ശതമാനം വർദ്ധന വില്പനയിൽ നേടാനായി. ഇതിൽ 4,81,046 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. കയറ്റുമതി 60,900 യൂണിറ്റുകളാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതിയിൽ 67 ശതമാനവും ആഭ്യന്തര വില്പനയിൽ 42 ശതമാനവും വളർച്ച നേടി. കമ്പനിയുടെ ഗുരുഗ്രാം മനേസറിലെ ഗ്ലോബൽ റിസോഴ്‌സ് ഫാക്ടറിയിൽ പുതിയ അത്യാധുനിക എൻഞ്ചിൻ അസംബ്ലി ലൈൻ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു.

Advertisement
Advertisement