ഉപഭോക്തൃ മനം കീഴടക്കാൻ ഇന്നോവ ഹൈക്രോസ് പെട്രോൾ ജി. എക്‌സ് (ഒ)

Monday 06 May 2024 12:49 AM IST

കൊച്ചി: ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടി. കെ. എം) പുതിയ ഇന്നോവ ഹൈക്രോസ് ജി.. എക്‌സ് (ഒ) പെട്രോൾ അവതരിപ്പിച്ചു. എക്‌സ് ഷോറൂം വില 20.99 ലക്ഷം രൂപ മുതലാണ്.

പത്തിലധികം മികവുറ്റ സാങ്കേതികവിദ്യകളും അധിിക സവിശേഷതകളുമായാണ് ഇന്നോവ ഹൈക്രോസിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിലെത്തുന്നത്. 7, 8 സീറ്റുകളിൽ മോഡൽ ലഭ്യമാണ്. ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്‌ലേക്, പ്ലാറ്റിനം വൈറ്റ് പേൾ, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സ്പാർക്ക്‌ളിംഗ് ബ്ലാക്ക് പേൾ ക്രിസ്റ്റൽ ഷൈൻ, സിൽവർ മെറ്റാലിക്, സൂപ്പർ വൈറ്റ്, അവന്ത് ഗ്രേഡ് ബ്രോൺസ് മെറ്റാലിക് എന്നീ നിറങ്ങളിൽ ലഭിക്കും.


സവിശേഷതകൾ


* പുത്തനുണർവുള്ള എക്സ്റ്റീരിയർ: ഫ്രണ്ട് എൽ.ഇ.ഡി ഫോഗ് ലാംപുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ

* മികവുറ്റ സംതൃപ്തി: ചെസ്റ്റ്‌നട്ട് തീമിലുള്ള ഇന്റീരിയർ, ഡാഷ് ബോർഡിലും ഡോർ പാനലുകളിലും സോഫ്‌റ്റ് ടച്ച് മെറ്റീരിയലുകൾ, മിഡ് ഗ്രേഡ് ഫാബ്രിക് സീറ്റുകൾ, റിയർ സൺഷേഡ്

* കൂടുതൽ സൗകര്യപ്രദം: ഓട്ടോ എ.സി, 10.1 ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലസ് ആപ്പിൾ കാർപ്ലേ, പനോരമിക് വ്യൂ മോണിറ്റർ

Advertisement
Advertisement