പരിഷ്‌കരിച്ച ഇസുസു വിക്രോസ് സി പ്രസ്റ്റീജ്

Monday 06 May 2024 12:50 AM IST

കൊച്ചി: ഇസുസുവിന്റെ പരിഷ്‌കരിച്ച വിക്രോസ് സി പ്രസ്റ്റീജ് മോഡൽ വിപുലമായ സൗകര്യങ്ങളുമായി വിപണിയിലെത്തി. സ്‌പോർട്ടി ലുക്കാണ് പുതിയ വിക്രോസിന്റെ പ്രത്യേകത. ഫ്രണ്ട് ബമ്പർ ഗാർഡ്, ഫ്രണ്ട് ഫോഗ് ലാംപ് ഗാർണിഷ്, ഫ്രണ്ട് ഗ്രിൽ, എൻജിൻ ഹുഡ് ഗാർണിഷ്, റൂഫ് റെയിലുകൾ, റിയർ കോംപ് ലാംപ് തുടങ്ങി അനവധി രൂപമാറ്റങ്ങൾ പുതിയ വിക്രോസിലുണ്ട്.

എല്ലാ മാനുവൽ വേരിയന്റുകളിലും സുരക്ഷാഫീച്ചറുകളായ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പിൻസീറ്റിൽ ആളുണ്ടെന്ന് തിരിച്ചറിയുന്ന സെൻസർ, പിന്നിലെ മൂന്നു സീറ്റുകളിലും പ്രത്യേക മൂന്നു പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഡാഷ്‌ ബോർഡിൽ സീറ്റ്‌ബെൽറ്റ് വാണിംഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇസുസുവിന്റെ പിക്കപ്പ് ശ്രേണിയിലുണ്ട്.

ഡിസൈനിലും പ്രകടനത്തിലും ശേഷിയിലും ഗുണമേന്മയിലും സുരക്ഷയിലും ഡ്രൈവിംഗ് സുഖത്തിലും മുന്നിൽ നിൽക്കുന്ന പിക്കപ്പ് വാഹനങ്ങളാണ് പുതിയ ശ്രേണിയിലുള്ളതെന്ന് ഇസുസു മോട്ടേഴ്സ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ടോറു കിഷിമോട്ടോ പറഞ്ഞു. ഇസുസു ഹൈലാൻഡറിന് 21,19,900 രൂപ മുതലും വി ക്രോസ് സി പ്രസ്റ്റീജ് 26,91,700 രൂപ മുതലുമാണ് എക്‌സ്‌ഷോറൂം വില. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചു.

Advertisement
Advertisement