പൊലീസ് സ്റ്റേഷനു മുന്നിൽ ഗുണ്ട് പൊട്ടിച്ച യുവാവ് അറസ്റ്റിൽ

Monday 06 May 2024 12:51 AM IST

പട്ടിക്കാട്: തൃശൂർ പീച്ചി പൊലീസ് സ്റ്റേഷന് മുന്നിൽ ഗുണ്ട് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം സംഭവം വിവരിച്ച് ഫേസ് ബുക്കിൽ കുറിപ്പിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂവൻചിറ കുരിയകോട്ടിൽ ഗോകുലാണ് (30) പിടിയിലായത്. സ്റ്റേഷന് മുന്നിൽ ശനിയാഴ്ച ഉച്ചയോടെയാണ് ഗുണ്ട് പൊട്ടിച്ചത്. തുടർന്ന് സ്ഥലത്തുനിന്നും കടന്നുകളഞ്ഞ ഇയാൾ പൊലീസിനെ പരിഹസിച്ചും ഗുണ്ട് പൊട്ടിച്ച വിവരവും ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു. ഇയാളുടെ പേരിൽ നേരത്തെ മറ്റു മൂന്ന് കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

Advertisement
Advertisement