ഔഡി കാറുകൾക്ക് വില കൂടും

Monday 06 May 2024 12:54 AM IST

കൊച്ചി: ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി ജൂൺ ഒന്ന് മുതൽ വാഹന വില രണ്ടു ശതമാനം വരെ വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. ഉത്പാദന, ഗതാഗത ചെലവുകളിൽ വന്ന വർദ്ധന കണക്കിലെടുത്താണ് വാഹന വില ഉയർത്തുന്നത്.

ഉത്പാദന ചെലവിലെ വർദ്ധനയുടെ ഒരു ശതമാനം ഉപഭോക്താക്കൾക്ക് കൈമാറാൻ നിർബന്ധിതരാകുകയാണെന്ന് ഔഡി ഇന്ത്യ മേധാവി ബൽബീർ സിംഗ് ധില്ലൻ പറഞ്ഞു. കമ്പനിയുടെയും ഡീലർമാരുടെയും സുസ്ഥിരമായ വളർച്ചക്ക് വില വർദ്ധന അനിവാര്യമാണ്,

2023-24 സാമ്പത്തിക വർഷം ഔഡി ഇന്ത്യ 7,027 കാറുകളുടെ വില്പനയുമായി മൊത്തവളർച്ച 33 ശതമാനം രേഖപ്പെടുത്തി. ഓഡിയുടെ യൂസ്ഡ് കാർ ബ്രാൻഡായ ഓഡി അപ്രൂവ്ഡ്:പ്ലസ് സാമ്പത്തിക വർഷം 50 ശതമാനം വളർച്ച നേടി.

Advertisement
Advertisement