റോഡ് ഗതാഗത യോഗ്യമാക്കണം

Monday 06 May 2024 12:10 AM IST

കോന്നി: പൊട്ടിപ്പൊളിഞ്ഞ ചെമ്മാനി മിച്ചഭൂമിയിലെ പഞ്ചായത്ത് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോന്നി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ റോഡാണിത്. കൊന്നപ്പാറ പള്ളിമുരുപ്പ് - നാടുകാണി റോഡിൽ നിന്ന് തുടങ്ങി ചെമ്മാനി തോട്ടത്തിന്റെ അതിർത്തി വരെയുള്ള ഒരു കിലോമീറ്റർ റോഡാണ് പൊട്ടി പ്പൊളിഞ്ഞു കാൽനടയാത്രയ്ക്ക് പോലും ഉപയോഗിക്കാനാവാതെ കിടക്കുന്നത്. കുത്തനെയുള്ള കയറ്റം കൂടിയായുള്ളതിനാൽ ഇതുവഴിയുള്ള യാത്ര ദുരിതമായിരിക്കുകയാണ്. ആട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ റേഷൻകടപടിയിൽ നിന്ന് തുടങ്ങുന്ന പഞ്ചായത്ത് റോഡ് മിച്ചഭൂമിയിൽ ഈ റോഡിൽ ചേരുന്നുണ്ട്.

Advertisement
Advertisement